സ്ത്രീസുരക്ഷ: തൊലിപ്പുറമെയുള്ള ചികിത്സയല്ല ആവശ്യം

സ്ത്രീസുരക്ഷ എന്ന അതീവ ഗൗരവമുള്ള ഒരു വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ “ബോബനും മോളി’യേയും പറ്റി പറയുന്നത് അനൗചിത്യമല്ളേയെന്ന് വായനക്കാര്‍ സ്വാഭാവികമായും സംശയിച്ചേക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫലിതരൂപേണ കാര്‍ട്ടൂണിസ്റ്റ് ടോംസ് ചൂണ്ടിക്കാണിച്ച വിഷയത്തിന്‍്റെ ആഴം സത്യം പറഞ്ഞാല്‍ വളരെ വൈകിയേ ഉള്‍ക്കൊള്ളാനായുള്ളൂ.

മുമ്പെങ്ങൊ, കൃത്യമായി പറയുകയാണെങ്കില്‍ സ്കൂള്‍ ക്ളാസ്സുകളില്‍ പഠിക്കുമ്പോള്‍ വായിച്ച ആ കാര്‍ട്ടൂണ്‍ സ്കെച്ച് ഓര്‍മ്മയില്‍ നിന്നെടുക്കട്ടെ. പെണ്‍കുട്ടിയുടെ അമ്മയോ അമ്മൂമ്മയോ ആരോ ഒരാള്‍ വിവാഹദല്ലാളിനോട് ചോദിക്കുകയാണ് – “താനല്ളേ പറഞ്ഞത് കൊച്ചിനെ അവന്‍ പൊന്നുപോലെ നോക്കിക്കൊള്ളുമെന്ന്. എന്നിട്ടിപ്പോള്‍ അവന്‍്റെ അടിയും ഇടിയുമേറ്റ് ദേഹം മുഴുവന്‍ നീരുമായി ദേ, അവള്‍ വീട്ടിലിരിപ്പുണ്ട്’. ഇത് കേട്ട് മൂന്നാമന്‍ വളരെ കൂളായി തിരികെ ചോദിക്കുകയാണ്. “ഞാന്‍ ആദ്യംതന്നെ അക്കാര്യം പറഞ്ഞതാണല്ളോ’ വായനക്കാരില്‍ ചിലര്‍ക്കെങ്കിലും ഇതിലടങ്ങിയ ക്രൂരമായ വസ്തുത പെട്ടന്നങ്ങ് സന്നിവേശിക്കപ്പെട്ടില്ളെങ്കിലോ എന്നു കരുതി വിശദീകരിക്കട്ടെ. പൊന്ന് അല്ളെങ്കില്‍ സ്വര്‍ണ്ണത്തിനെ ആഭരണമാക്കാന്‍ തല്ലിപ്പരത്തണമെന്നല്ളേ പറയുന്നത്. വര്‍ത്തമാനകാലത്തേക്ക് ഈ വിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ലേഖനത്തി ന്‍്റെ കാതലിലേക്ക് കടക്കാം.

 

ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തക അനിതാപ്രതാപ് അടുത്ത ദിവസം ദൃശ്യമാധ്യമത്തിലെ അഭിമുഖത്തില്‍ പങ്കെടുക്കവെ ഇന്ത്യയിലെ 90 ശതമാനം സ്ത്രീകള്‍ ക്കും ഭര്‍ത്താക്കന്മാരുടെ മര്‍ദ്ദനം ഏല്‍ക്കുന്നുണ്ട് എന്നു പറയുകയുണ്ടായി. ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെടാനിടയായാല്‍ സ്വാഭാവികമായും ദാരിദ്ര്യരേഖക്ക് താഴെയുള്ള നിരക്ഷരകുക്ഷികളെ മാത്രമായിരുന്നു മുമ്പൊക്കെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നുള്ളൂ. എന്നാലിന്ന് വിദ്യാസമ്പന്നരായ അധികാരത്തിന്‍്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നര്‍ പോലും ഇതില്‍നിന്നും വിമുക്തരല്ല എന്ന് സമീപകാല സംഭവങ്ങള്‍ ശരി വെച്ചിരിക്കുകയാണല്ളോ. തോംസണ്‍ റോയ്ട്ടര്‍ ഫൗണ്ടേഷന്‍ 2011ല്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടത്തെിയ കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഏറ്റവും അപകടംനിറഞ്ഞ നാലാമത്തെ രാജ്യമാണ് ഇന്ത്യ. അതേപോലെ യൂണിസെഫ് 2012ല്‍ നടത്തിയ മറ്റൊരു സര്‍വ്വെയില്‍ 15നും 19നും ഇടയില്‍ പ്രായമുള്ള ഇന്ത്യയിലെ യുവജനങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ ഫലവും അത്ഭുതംതന്നെ. 57% ആണ്‍കുട്ടികളും 53% പെണ്‍കുട്ടികളും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ തല്ലുന്നതില്‍ ന്യായീകരണം കണ്ടത്തെുന്നവരായിരുന്നു.അതുപോലെ 2011ല്‍ ഡചഉജ യുടെ ഹ്യൂമണ്‍ ഡെവലപ്മെന്‍്റ് റിപ്പോര്‍ട്ടില്‍ ജെന്‍്റര്‍ ക്വാളിറ്റി ഇന്‍്റക്സിലെ 146 രാജ്യങ്ങളില്‍ ആര്‍ഷഭാരതത്തിന്‍്റെ സ്ഥാനം 129 ആണെന്നറിയുക. ബംഗ്ളാദേശ് 112ലും, പാക്കിസ്ഥാന്‍ 115ലും നില്‍ക്കുന്നു എന്നത് എല്ലാ ഭാരതീയര്‍ക്കും മാനക്കേട്തന്നെയാണ്. അങ്ങനെ വരുമ്പോള്‍ കാര്യങ്ങളുടെ പോക്ക്  എങ്ങോട്ടാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടാകുകയില്ല.

 

സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച സജീവ ചര്‍ച്ചക്ക് വഴിയൊരുക്കാനിടയാക്കിയത് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഒരിക്കലും മായ്ച്ച് കളയാന്‍ കഴിയാത്ത വിധം അപമാനവും കളങ്കവും വരുത്തിവെച്ച ദല്‍ഹി സംഭവം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു സംഘം അക്രമികളാല്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ അപൂര്‍വ്വ ദുരന്തം സമാനതകളില്ലാത്തതാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് ഒന്നടങ്കം ഉയര്‍ന്നുവന്ന ജനരോഷത്തെ തടുത്തുനിര്‍ത്തുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ളെന്ന വാസ്തവം ശരിയായി വായിച്ചെടുക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെ രാജ്യത്ത് രൂപം കൊണ്ട പ്രതിഷേധവും തുടര്‍ന്നുണ്ടായ അഭിപ്രായ രൂപീകരണവും അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല. സോഷ്യല്‍ നെറ്റ് വര്‍ക്ക്സൈറ്റുകളിലൂടെയുള്ള പ്രതിഷേധങ്ങളെ പല കേന്ദ്രങ്ങളും ഇതിനോടകം ക്രിയാത്മക വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രതിഷേധങ്ങള്‍ക്ക് ജൈവീകത നഷ്ടമാകുന്നു എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം. ഇക്കാര്യത്തില്‍ തീരെ വസ്തുത ഇല്ലാതെയില്ല. പക്ഷെ ദല്‍ഹി സംഭവത്തില്‍ കേവലം പോസ്റ്റുകള്‍ക്കപ്പുറം ജനഹൃദയങ്ങളില്‍ ആഴത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ പ്രതിഷേധങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു.

 

ചിലപ്പോള്‍ ഒരു അനുഷ്ഠാനവും അല്ളെങ്കില്‍ വെറും ഒരു ജോലികണക്കെ കൃത്യമായ ഡ്യൂട്ടി സമയം നിജപ്പെടുത്തിക്കൊണ്ടുള്ള ചില സമരനാടകങ്ങളും നമുക്കുചുറ്റും കാണാം. അത്തരം അനഭിലഷണീയ പ്രവണതകള്‍ നമുക്ക് മുന്നില്‍ നിലകൊള്ളുമ്പോഴാണ് ഏതാണ്ട് സമഗ്രമെന്ന് പറയാന്‍ കഴിയുന്ന ഒരു സ്ത്രീസുരക്ഷാനിയമത്തിന് രൂപം കൊടുക്കാന്‍ പ്രതിഷേധത്തിലൂടെ കഴിഞ്ഞതെന്ന കാര്യം ഒട്ടും ചെറുതല്ല. കടുത്ത അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടെങ്കിലും  ഇത്തരത്തിലൊന്ന് സാധ്യമാക്കാന്‍ കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമാണ്.

 

പഠനാര്‍ത്ഥം ഗ്രാമത്തില്‍നിന്നും രാജ്യതലസ്ഥാനത്ത് എത്തിയ അഭ്യസ്തവിദ്യയായ പെണ്‍കുട്ടി  ഒരു സംഘം നീചന്മാരാല്‍ പൈശാചികമായി ബലാത്സംഗം ചെയ്യപ്പെട്ട വിഷയം മാധ്യമങ്ങളില്‍ സ്ഥാനംപിടിക്കുക സ്വാഭാവികം. വിഷയത്തെ മാധ്യമങ്ങള്‍ സെന്‍സേഷണലൈസ് ചെയ്തുവെന്ന ആരോപണമുയര്‍ ന്നിരുന്നു. അച്ചടിമാധ്യമങ്ങളേക്കാള്‍ ദൃശ്യമാധ്യമങ്ങള്‍ നടത്തിയ സജീവമായ ഇടപെടലുകളെ ഒരിക്കലും വിലകുറച്ച് കാണാന്‍ പാടുള്ളതല്ല. ദല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളെ അവര്‍ ലൈവ് ടെലികാസ്റ്റ് ചെയ്തപ്പോഴാണ് വാസ്തവത്തില്‍ രാജ്യം അതേറ്റെടുത്തത്.

 

ദല്‍ഹി സംഭവം ചൂടുപിടിച്ചപ്പോള്‍തന്നെ അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി. എന്തുകൊണ്ട് ദല്‍ഹി പെണ്‍കുട്ടിയുടെ വിഷയംമാത്രം ഇങ്ങനെ ഉയര്‍ത്തിക്കാണിക്കുന്നു, എന്നതായിരുന്നു പ്രധാനമായും ഉന്നയിക്കപ്പെട്ട ആക്ഷേപം. സമൂഹത്തിന്‍്റെ താഴത്തെട്ടിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസി – പട്ടികജാതി – പിന്നോക്ക ജനവിഭാഗങ്ങളി ലടക്കം അസംഖ്യം സ്ത്രീ കള്‍ കാലങ്ങളായി ഇതേ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അന്നൊക്കെ മാധ്യമങ്ങള്‍ അതിന്‍്റെ പിന്നാലെ പോയിട്ടില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. വാസ്തവം പറഞ്ഞാല്‍ ഇക്കാര്യത്തില്‍ അങ്ങേയറ്റ ത്തെ ശരിയുണ്ടുതാനും.

 

ആക്ടിവിസ്ററും എഴുത്തുകാരിയുമായ അരുന്ധതി റോയ് പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതോടെ വിഷയം ഒരല്പമെങ്കിലും ചര്‍ച്ചപ്പെടുകയുണ്ടായി. ദല്‍ഹി സംഭവത്തിന്‍്റെ വിലകുറച്ച് കാണിക്കാനോ അക്കാര്യത്തെ ലഘൂകരിക്കാനോ വേണ്ടിയായിരുന്നില്ല അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടതെന്ന കാര്യം വ്യക്തവുമാണ്. നേരത്തെ കേരളത്തിലെ “സൗമ്യ’ സംഭവത്തിലും ഇതേ അഭിപ്രായം തന്നെയാണ് ഉയര്‍ന്ന് കേട്ടത്. എത്രയോ പെണ്‍കുട്ടികള്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നു. എന്തിന് ഒരു സൗമ്യയുടെ കാര്യത്തില്‍ മാത്രം ഇത്തരമൊരു നിലപാട് മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിക്കുന്നു എന്ന ചോദ്യം പലരും ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുകയുണ്ടായി. സ്വകാര്യചര്‍ച്ചകളില്‍ അല്പം ഉറക്കെയും പൊതുചര്‍ച്ചകളിലാകട്ടെ അവിടെയും ഇവിടെയും തൊട്ടുംതൊടാതെയും വേണ്ടത്ര തെളിച്ചമില്ലാതെയുമാണ് ചിലര്‍ ഈ നിലപാട് പറഞ്ഞത്. അത്തരം വിമര്‍ശനങ്ങള്‍ എന്തുമായിക്കൊള്ളട്ടെ. കേരളത്തിന്‍്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍ സൗമ്യ സംഭവത്തിനു കഴിഞ്ഞു. ഗോവിന്ദച്ചാമി എന്ന കശ്മലന് അതിവേഗകോടതി നല്‍ കിയ തൂക്കുകയര്‍ എന്ന ശിക്ഷാവിധി കേരളം ഒന്നടങ്കം ആഗ്രഹിച്ചതായിരുന്നു. ദല്‍ഹിപെണ്‍കുട്ടിയുടെ യഥാര്‍ത്ഥപേരോ, കുടുംബത്തിന്‍്റെ വിവരങ്ങളോ പൊതുസമൂഹത്തെ അറിയിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ പുലര്‍ത്തിയ ജാഗ്രത ഫലം കണ്ടു. അതേസമയം സൗമ്യയും അമ്മ സുമതിയും സമൂഹത്തിനുമുന്നില്‍ തിരിച്ചറിയപ്പെടുന്നു. ദല്‍ഹിസംഭവമുണ്ടായ ഉടനെ എല്ലാവരും ഒരേപോലെ ഓര്‍ത്തത് ആ അമ്മയെയായിരുന്നു. മറ്റൊരു പെണ്‍കുട്ടിക്കും തന്‍്റെ മകളുടെ അനുഭവമുണ്ടാകരുതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിധിന്യായം വന്നയുടനെ സൗമ്യയുടെ മാതാവ് പ്രതികരിച്ചത്. എന്നിട്ടും ദിനേനെയെന്നോണം എല്ലാ മണിക്കൂറുകളിലും, മിനിറ്റുകളിലും സെക്കന്‍്റുകളിലും പെണ്‍കുട്ടികള്‍ എങ്ങും പീഡിപ്പിക്കപ്പെടുകയാണ്. സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാകണമെന്ന് നമ്മുടെ ഭരണഘടന പ്രത്യേകമായി അനുശാസിക്കുന്നുണ്ട്. ഓരോ പൗരന്‍്റെയും മൗലിക കര്‍ത്തവ്യം എന്ന നിലയിലാണ് ഭരണഘടന ഇക്കാര്യം നിഷ്ക്കര്‍ഷിക്കുന്നത്. പലപ്പോഴും നാം ഭരണഘടനയെ കൂട്ടുപിടിക്കുന്നത് അനുവദിച്ചു കിട്ടാനുള്ള അവകാശങ്ങളുടെ കാര്യത്തിലാണ്. എന്നാല്‍ ഇവിടെ ഇത്തരത്തില്‍ ചിലതുകൂടിയുണ്ടെന്ന കാര്യം പലര്‍ക്കും അറിവില്ളെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ അക്കാര്യത്താല്‍ മറക്കുന്നുവെന്നോ ഉപേക്ഷകാണിക്കുന്നുവെന്നോ കുറ്റംപറയാനാവില്ല.

 

വീടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന, പറഞ്ഞാല്‍ അവസാനിക്കാത്ത ദുരിതങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസമാകും എന്ന നിലയിലാണ് ഗാര്‍ഹികപീഡനനിരോധന നിയമത്തെ എല്ലാവരും ഉറ്റുനോക്കിയത്. തങ്ങള്‍ കാലങ്ങളായി അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ക്ക് ശമനം ലഭിക്കുന്ന അത്തരമൊരു നിയമം നിരവധി സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായി മാറി എന്നകാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഏറെ ദുരുപയോഗം ചെയ്യുന്ന ഒന്നായും അതിനെ മാററിയെടുത്തു എന്നകാര്യം പറയാതെ വയ്യ. വിവാഹമോചനകേസ്സുകളുമായി ബന്ധപ്പെട്ട് ഗാര്‍ഹികപീഡനനിരോധനനിയമത്തിന്‍്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പല കേസ്സുകളും കെട്ടിച്ചമച്ചതായിരുന്നു. മിക്കവാറും ഇത്തരം ആരോപണങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്നത് സ്ത്രീകള്‍തന്നെയാണ്. കേസ്സിന്‍്റെ ബലത്തിനായി പല അഭിഭാഷകരും വാദികളായ സ്ത്രീകളുടെ ഭര്‍തൃവീട്ടുകാരെ മൊത്തത്തില്‍ കേസില്‍ പ്രതികളായി ചേര്‍ക്കും. കാര്യങ്ങളൊന്നുമറിയാത്ത തീര്‍ത്തും നിരപരാധികളായ വൃദ്ധരായ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയായിരിക്കും അതിലുള്‍പ്പെടുക. യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ മനസ്സ് കാണിച്ചവരായിരിക്കും ഇവരൊക്കെ. അനാവശ്യമായ ഇത്തരം പ്രവര്‍ത്തികള്‍ തെറ്റിദ്ധാരണക്ക് വഴിതെളിയിക്കുവാനും ഒടുവില്‍ ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്ത വിധം പ്രശ്നം കൂടുതല്‍ വഷളാക്കുവാനും മാത്രമേ സഹായിക്കൂ. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുകയല്ല. അതേസമയം ഏതുവിധേനെയും കേസ് വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമായി ആവിഷ്ക്കരിക്കുന്ന ഇത്തരം അനഭിലഷണീയമായ പ്രവണതകളുടെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നതും സ്ത്രീകള്‍തന്നെയാണെന്ന് തിരിച്ചറിയപ്പെടണം. എന്നിരുന്നാലും സ്ത്രീകള്‍ വീടിനകത്ത് പീഡിപ്പിക്കപ്പെടുന്നില്ല എന്നൊന്നും ഈ നിരീക്ഷണം അര്‍ത്ഥമാക്കുന്നില്ല.

 

21-ാം നൂറ്റാണ്ടിലും സ്ത്രീകള്‍ അടുക്കളക്കുള്ളില്‍ തളച്ചിടപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ പുറംതിരിഞ്ഞുനില്‍ ക്കാന്‍ കഴിയുകയില്ല. അടുക്കളയെ ജനാധിപത്യവല്‍ക്കരിക്കുന്ന കാര്യം ഇപ്പോഴും പ്രവൃത്തിപഥത്തിലത്തെിയിട്ടില്ല എന്ന കാര്യം തുറന്നു പറയേണ്ടിവരുന്നതില്‍ ലജ്ജയുണ്ട്.

 

സമൂഹത്തിന്‍്റെ മുന്നില്‍ അങ്ങേയറ്റത്തെ സ്ത്രീപക്ഷപാതികളായ ചിലരുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കാന്‍ അവര്‍ എല്ലായ്പ്പോഴും തയ്യാറാണ്. അതേസമയം അടുക്കള എന്നത് അവര്‍ക്ക് നിരോധിതമേഖല കണക്കെയാണ്. അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന തത്രയും മൂക്കുമുട്ടെ ശാപ്പിടുംവേളയിലൊരിക്കല്‍പോലും അവയെങ്ങനെ രൂപപ്പെടുന്നുവെന്ന് ചിന്തിക്കാത്തവരാണവര്‍. അതേസമയം കറികള്‍ക്ക് ഉപ്പും പുളിയും എരിവുമൊക്കെ അല്പം കൂടിയെന്നോ കുറഞ്ഞുവെന്നോ പറഞ്ഞ് ഈ പുരുഷകേസരികള്‍ കലഹിക്കുക പതി വാണ്. ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് മ്ളേച്ഛമാണ്. എന്നാല്‍ ഇനിയങ്ങോട്ട് ഇത്തരം രീതികള്‍ അനുവര്‍ത്തിക്കുവാന്‍ പുരുഷസമൂഹത്തിന് കഴിയില്ല. കാരണം സ്ത്രീസമൂഹത്തിനിടയില്‍ നല്ളൊരളവില്‍ തിരിച്ചറിവുണ്ടായിക്കഴിഞ്ഞു. പണ്ടുകാലത്ത് സ്ത്രീകള്‍ ജോലിക്കു പോകുന്നവരാണെങ്കില്‍ കൂടി അടുക്കളയുടെ ഉത്തരവാദിത്തവും അവളില്‍തന്നെയായിരുന്നു. ഈ ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മിക്കവാറും സ്ത്രീകള്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നിട്ടുണ്ടാകും. എന്നിരുന്നാലും അവര്‍ക്കതിന് കഴിയുമായിരുന്നില്ല. പകലുമുഴുവന്‍ ജോലിചെയ്ത് തളര്‍ന്നുവന്നശേഷവും അടുക്കളയില്‍ വിഭവസമൃദ്ധമായ സദ്യയുണ്ടാക്കാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. അവരെ അതിന് പ്രേരിപ്പിച്ചിരുന്നതാകട്ടെ ഭര്‍ത്താവിനെ ദൈവമായികണ്ട് പൂജിക്കുന്ന പഴയതലമുറയിലെ സ്ത്രീകള്‍ തന്നെ. അടുക്കളയില്‍ ഭാര്യയെ സഹായിക്കാന്‍ സന്നദ്ധതയുള്ള പല പുരുഷന്മാരുണ്ടെങ്കില്‍കൂടി അവരെ വിലക്കിയിരുന്നതും ഇക്കൂട്ടരാണ്. തനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ വെച്ചു വിളമ്പാനും രാത്രിയില്‍ കിടപ്പറയില്‍ തന്‍്റെ ശാരിരികാവശ്യങ്ങള്‍ ശമിപ്പിക്കുന്നതിനാവശ്യമായൊരു ഉപകരണമായോ മാത്രം ഭാര്യയെ കാണുന്നവര്‍ ഇപ്പോഴുമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പണ്ട് അവര്‍ണ്ണര്‍ക്ക് വിദ്യ നിഷേധിക്കപ്പെട്ടിരുന്നതിന് സമാനമായിരുന്നു സ്ത്രീ കളുടെ കാര്യവും.

 

സ്ത്രീക്ക് അന്തസ്സെന്നൊന്നുണ്ടെന്ന ബോധം അവള്‍ക്ക് ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഇന്‍്റലിജന്‍സ്കോഷ്യന്‍്റ് അഥവാ (IQ)വിന്‍്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ളെന്നാണ് ശാസ്ത്രം പറയുന്നതെങ്കിലും വിജ്ഞാനസമ്പാദനത്തിന്‍്റെ കാര്യത്തില്‍ അവള്‍ പിന്നിലാണ്. സാമൂഹികസാഹചര്യങ്ങള്‍ തന്നെയാണ് അതിലേക്ക് വഴിതെളിയിച്ചത്. കുടുംബത്തിന്‍്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും സ്ത്രീകളുടെ ചുമലിലേക്ക് വീണപ്പോള്‍ അതിനുള്ള സമയവും സൗകര്യവും നിഷേധിക്കപ്പെടുകയായിരുന്നു.

 

പത്രവായനപോലും പലരും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. എന്നാലിന്ന് വിദ്യയും വിജ്ഞാനവും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഇന്‍്റര്‍നെറ്റ് അടക്കമുള്ള സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ അതിന് അവസരം ലഭിക്കുന്ന സ്ഥിതി കൈവന്നിരിക്കുകയാണ്. അതിനെ ക്രിയാത്മകമായി വിനിയോഗിക്കുന്നിടത്താണ് അവള്‍ ഇനി തന്‍്റെ മിടുക്ക് കാണിക്കേണ്ടത്. ആനക്ക് ആനയുടെ വിലയറിയില്ളെന്നുള്ള ചൊല്ല് സ്ത്രീകള്‍ ക്കും ബാധകമാണെന്ന് അഭിപ്രായപ്പെട്ടാല്‍ സ്ത്രീവിരുദ്ധമാകില്ളെന്നു കരുതട്ടെ. കാരണം തങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളെക്കുറിച്ചുപോലും പലര്‍ക്കും വേണ്ടത്ര അവബോധമില്ളെന്നതാണ് വാസ്തവം. പല കാര്യങ്ങളിലും സാമാന്യബോധംപോലുമില്ലാത്ത അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്.

 

സ്ത്രീശാക്തീകരണമെന്നത് സ്ത്രീസമൂഹം ഒറ്റക്ക് മാത്രം നടത്തേണ്ട ഒന്നല്ല. പുരുഷനെകൂടി വിശ്വാസത്തിലെടുത്ത് കൊണ്ടുവേണം അത് നടപ്പില്‍ വരുത്തുവാന്‍. തിരിച്ച് പുരുഷനും തന്‍്റെ ചിന്താഗതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. സ്ത്രീ മാത്രം വിചാരിച്ചാല്‍ ഇത്തരമൊന്ന് നടപ്പില്‍ വരുത്താന്‍ കഴിയുകയില്ളെന്ന് ഓര്‍ക്കണം. പുരുഷനോടൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്നാല്‍ മാത്രമേ അതു സാധ്യമാകൂ. സ്ത്രീകള്‍ തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ അവ സശ്രദ്ധം കേള്‍ക്കാനും വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ പുരുഷന്‍ ഇടപെടലുകള്‍ നടത്തുകയും വേണം. പുരുഷമേധാവിത്വമാണ് നമ്മുടെ സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്നതെന്ന ആക്ഷേപത്തില്‍ കഴമ്പ് ഉളളിടത്തോളം കാലം അങ്ങനെ കൂടിയേ തീരൂ. വനിതകള്‍ നേരിടുന്ന സവിശേഷമായ പല പ്രശ്നങ്ങളും ഒരിക്കലും പുരുഷന് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ആര്‍ത്തവം, പ്രസവം എന്നിവയ്ക്ക് ബദല്‍തന്നെയില്ല. കുട്ടികളെ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മറ്റ്  കാര്യങ്ങളിലെല്ലാം സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അത്ര എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതുമല്ല.

 

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ലേഖനം തയ്യാറാക്കുന്ന വേളയില്‍ രണ്ടുവര്‍ഷം മുമ്പ് ലേഖകന് ലഭിച്ച പ്രതികരണങ്ങള്‍ കണ്ണുതുറപ്പിക്കുന്നവയായിരുന്നു. സ്ത്രീയുടെ ആരോഗ്യമെന്നത് സമൂഹത്തിന്‍്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും നല്ലപോലെ അറിയാം. ഭരണകര്‍ത്താക്കള്‍ ഈ ലക്ഷ്യത്തോടെയാണ് ആരോഗ്യമേഖലയില്‍ സ്ത്രീകള്‍ ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. എന്നിരുന്നാലും സ്ത്രീയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പുരുഷന്‍്റെ ഭാഗത്തുനിന്നും എത്രമാത്രം സഹായം ലഭിക്കുന്നുണ്ട് എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. നേരത്തെ പറഞ്ഞ അടുക്കളയിലെ ഇടപെടലുകള്‍ ഇതുമായി ബന്ധപ്പെടുത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു. സ്ത്രീയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ അവള്‍ തന്നെ മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു എന്നാണ് പലരുടേയും അഭിപ്രായപ്രകടനങ്ങളില്‍നിന്നും വായിച്ചെടുക്കാനായത്. ആരോഗ്യത്തിന്‍്റെ കാര്യത്തില്‍ സ്വീകരിക്കേണ്ട ഈ മുന്‍കരുതല്‍ സ്ത്രീയുമായി ബന്ധപ്പെട്ട മറ്റ് ഒട്ടനവധി ഘടകങ്ങളിലും ബാധകമാക്കേണ്ടി വരുന്നു.

 

സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമൊക്കെയായി സമഗ്രമായി സ്ത്രീയുടെ നിലവാരം ഉയരേണ്ടിയിരിക്കുന്നു. ഇത്തരമൊരു ലക്ഷ്യത്തിന് പുരുഷ ന്‍്റെ ഭാഗത്തുനിന്നും എത്രമാത്രം പിന്തുണ ലഭിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. ബോധപൂര്‍വ്വവും അല്ലാതെയുമായി പുരുഷന്‍ സ്വീകരിക്കുന്ന പല സമീപനങ്ങളും ഫല ത്തില്‍ സ്ത്രീവിരുദ്ധം എന്ന ഗണത്തിലേ പെടുത്താന്‍ കഴിയൂ. ഇവിടെയാണ് സ്ത്രീ സ്വയം കരുത്താര്‍ജ്ജിക്കേണ്ടതിന്‍്റെ ആവശ്യകത പ്രകടമാകുന്നത്.

 

നേരത്തെ വിശേഷിപ്പിച്ച ഇന്‍്റലിജന്‍സ് കോഷ്യന്‍്റ് അഥവാ (1Q)ന് പകരമായി സ്ത്രീകള്‍ക്ക് മാത്രമായി മറ്റൊന്നുണ്ട്. അതത്രെ ഇമോഷണല്‍ കോഷ്യന്‍്റ് അഥവാ (EQ). താങ്ങാനാകാത്ത സങ്കട ത്താല്‍ ഒട്ടുമുക്കാല്‍ സ്ത്രീകളും മിക്കപ്പോഴും പൊട്ടിക്കരയുന്നത് കാണാം. ഇത് ഇത്തരമൊരു സഹജമായ വിശേഷഭാവം അവരിലുള്ളതിനാലാണ്. (ദൃശ്യമാധ്യമങ്ങളുടെ മുന്നില്‍ സ്ത്രീകളെ പിന്നിലാക്കി പൊട്ടിക്കരഞ്ഞ പുരുഷനായ ജനപ്രതിനിധിയെ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. ഒരുപക്ഷെ അദ്ദേഹത്തിന് EQ കൂടുതലായിരിക്കാം.) സ്ത്രീയെ സംബന്ധിച്ചിടത്തോളം മാതൃത്വമെന്ന മറ്റൊരു സഹജഭാവം പുരുഷന്മാരില്‍നിന്നും അവളെ വേര്‍തിരിച്ച് നിര്‍ത്തുന്നു. വിമര്‍ശനങ്ങള്‍ പറയാമെങ്കിലും മദര്‍തെരേസ്സയേയും, മാതാഅമൃതാനന്ദമയിയേയും പോലുള്ള മഹത്തുക്കള്‍ നിര്‍വ്വഹിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പുരുഷലിംഗത്തില്‍പ്പെട്ടവര്‍ക്ക് അത്രകണ്ട് കഴിയുമെന്ന് തോന്നുന്നില്ല. അടുത്തിടെ ഹസീന എന്ന ഒരു വില്ളേജ് ഓഫീസര്‍ വീടില്ലാത്തവര്‍ക്കായി സ്വന്തം ഭൂമി നല്‍കി. കുറച്ചുനാള്‍ മുമ്പ് പണമില്ലാതെ ആശുപത്രിയില്‍നിന്നും മൃതദേഹം വിട്ടുകിട്ടാതെ വിഷമിക്കുകയായിരുന്ന കുടുംബത്തിന് അപര്‍ണ്ണ എന്ന വനിതാ പോലീസ്കോണ്‍സ്റ്റബിള്‍ ഡ്യൂട്ടിയ്ക്കിടയില്‍ സ്വര്‍ണ്ണവളയൂരി നല്‍കിയതും ഓര്‍ക്കുന്നു.

 

ഇങ്ങനെയൊക്കെ വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ത്രീ മറ്റുപലതിലും പിന്നോട്ട് പോകുന്നുവെന്ന കാര്യം പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. പൊതുപ്രശ്നങ്ങളില്‍ ഇടപെടാന്‍ സ്ത്രീകള്‍ക്ക് ഇന്നും വൈമുഖ്യമാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ക്കുനേരെയുള്ള അക്രമങ്ങള്‍ നേരില്‍ കണ്ടാല്‍ തന്നെയും പ്രതികരിക്കാന്‍ സ്ത്രീകള്‍ തയ്യാറല്ല.  അത്തരം പ്രവൃത്തികള്‍ തങ്ങളല്ല ചെയ്യേണ്ടത് എന്ന ഒരു ബോധം അവരില്‍ ഒളിഞ്ഞിരിക്കുന്നതായാണ് അനുഭവം. ഇതിനായി പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകര്‍ ന്നു നല്‍കേണ്ടത് സ്വന്തം കുടുംബത്തില്‍നിന്നുതന്നെയാകണം. ഉറ ക്കെ ചിരിക്കാന്‍ പാടില്ളെന്ന് ഇപ്പോ ഴും പഠിപ്പിക്കുന്ന മാതാപിതാക്കളുണ്ട്. അതുപോലത്തെന്നെയാണ് താഴെനോക്കി നടക്കണമെന്ന് ഉപദേശിക്കുന്നതും. അക്ഷരാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങളെ ഉള്‍ക്കൊണ്ട് റോഡിലൂടെ നടക്കുന്ന പെണ്‍കുട്ടികള്‍ ഇന്നും ഉണ്ട്. ഇല്ളെന്ന് ആരു പറഞ്ഞാലും ശരിയല്ല.

 

വര്‍ത്തമാനകാലത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുമ്പെങ്ങും കേട്ടിട്ടില്ലാത്തവിധത്തിലുള്ളവയാണ്. പിതാവില്‍നിന്നും, സഹോദരനില്‍ നിന്നുംവരെ ലൈംഗിക പീഡനങ്ങള്‍ ഏറ്റുവാങ്ങാനുള്ള ദുര്‍വിധി അനുഭവിക്കുന്നവരാണ് പലരും. അത്തരം സാഹചര്യത്തില്‍ സ്ത്രീയുടെ സുരക്ഷിതത്വം ഒരു പരിധിക്കപ്പുറം ഉറപ്പുവരുത്താന്‍ എത്രയൊക്കെ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയാലും, കഴിയുകയില്ല. സ്ത്രീ സ്വയം വിചാരിച്ചെങ്കില്‍ മാത്രമേ പല ചതിക്കുഴികളില്‍നിന്നും രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ.

 

പലപ്പോഴായി ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ് സ്ത്രീയുടെ വസ്ത്രധാരണം. കൊച്ചുകുട്ടികള്‍പോലും പീഡിപ്പിക്കപ്പെടുന്നത് വസ്ത്രധാരണത്തിന്‍്റെ കുഴപ്പംകൊണ്ടാണോ എന്നൊരു സംശയമാണ് പലരും ഉന്നയിക്കുന്നത്. മാന്യമായ വസ്ത്രധാരണമെന്ന പേരില്‍ ചില പ്രത്യേക വസ്ത്രങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കുന്നവരുമുണ്ട്. അത്തരത്തിലുളള വസ്ത്രങ്ങള്‍മാത്രം ഉപയോഗിക്കുന്ന സമൂഹങ്ങളിലും ഇത്തരംസംഭവങ്ങള്‍ ഇല്ളെന്ന്പറയാനും വയ്യ. പാത വക്കില്‍ കാണുന്ന പട്ടികളെല്ലാം പേപ്പട്ടികളായിരിക്കണമെന്നില്ല. അതേസമയം പേപ്പട്ടികളും അതിലുണ്ടാകാമെന്ന ധാരണ നല്ലതാണ്. അതിനാല്‍ വസ്ത്രധാരണത്തില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് പൊതുവെ നന്നായിരിക്കും. പുറത്തുള്ള എല്ലാവരും ഒരേ കണ്ണോടെതന്നെയായിരിക്കില്ല തങ്ങളെ നോക്കിക്കാണുന്നതെന്ന് മനസ്സിലാക്കി “കണ്ണ് തുറന്ന്’ നടന്നാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന അഭിപ്രായം പൊതുവെയുണ്ട്.

 

വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെ കുടുംബക്കോടതികളില്‍ എത്തുന്ന കേസുകളുടെ എണ്ണം പൂര്‍വ്വാധികം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ സാമ്പത്തിക സുരക്ഷ കൈവരിച്ചു എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ഒരു സാമൂഹിക നിരീക്ഷണം ശക്തിയായി നിലനില്‍ക്കുന്നുണ്ട്. ഒരു പക്ഷെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരമൊന്നിന് സാധ്യതയേറെയാണ്. അതേസമയം വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളില്‍ പലരും മദ്ധ്യവയസ്സ് പിന്നിട്ടവരാണെന്നുള്ളത് സാമൂഹികശാസ്ത്രപഠനത്തിന് വിധേയമാക്കേണ്ട ഒന്നാണ്. ഇതിന്‍്റെ ചില കാരണങ്ങള്‍ ഇപ്പോള്‍തന്നെ വ്യക്തമായിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ ഏകാധിപതിയായി പ്രവര്‍ത്തിച്ചവരുടെ ഭാര്യമാരാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മദ്യപാനവും ശാരീരിക പീഡനവുമടക്കം വര്‍ഷങ്ങളോളം തങ്ങള്‍ സഹിച്ചു വന്ന ദുരിതങ്ങള്‍ക്ക് ജീവിതാവസാനമെങ്കിലും ഒരു ആശ്വാസമെന്ന നിലയിലാണ് അവര്‍ അതിനെ കണക്കാക്കുന്നത്. പിതാവിന്‍്റെ ക്രൂരത ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന മക്കള്‍ മുതിര്‍ന്നവരാകുമ്പോള്‍ മാതാവിനോടൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നു എന്ന യാഥാര്‍ത്ഥ്യം ഇത്തരുണത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. നല്ലപ്രായത്തില്‍ വീരശൂരപരാക്രമികളായി നടന്ന പല സിംഹങ്ങളും ജീവിതാന്ത്യത്തില്‍ പല്ലും നഖവും കൊഴിഞ്ഞ് ശരിക്കും പടിക്കുപുറത്താവുന്ന കാഴ്ച സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്.

 

സ്ത്രീകളെയും സ്ത്രീത്വത്തേയും അടച്ചാക്ഷേപിക്കും വിധം ന്യായാധിപന്മാരും രാഷ്ര്ടീയപ്രമുഖ രും പരസ്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന വിധത്തില്‍ നമ്മുടെ നാട് മാറിയിരിക്കുന്നു. ഏത് കാര്യത്തിലും പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ സ്വാഭാവികമാണ്. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമായ രാജ്യത്ത് ഇങ്ങനെയൊക്കെ സാധിച്ചെന്നിരിക്കും. എന്നാല്‍ അവിടെയൊക്കെ പരസ്പര ബഹുമാനത്തോടെയുള്ള വിവേകപൂര്‍ണ്ണമായ അഭിപ്രായപ്രകടനങ്ങളാണ് അഭികാമ്യം.

 

പുതിയ നിയമനിര്‍മ്മാണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളെ ഭയത്തോടെ മാത്രമേ നോക്കിക്കാണാനാവുള്ളൂ എന്നാണ് നിയമനിര്‍മ്മാണച്ചുമതലയുളള ലോകസഭയിലെ ഒരു ബഹുമാന്യ അംഗം പ്രതികരിച്ചത്. അതേപോലെതന്നെയാണ് ഒരു പുരുഷനേയും വിശ്വസിക്കാന്‍ പറ്റാത്ത വിധം കാലം മാറിയെന്ന നിലപാടും. എല്ലാ പുരുഷന്മാരും സ്ത്രീപീഡകരാണെന്ന മട്ടിലുള്ള സമീപ നവും ശരിയല്ല. വെറും പ്രത്യുല്പാദന ഉപകരണങ്ങള്‍ മാത്രമായി സ്ത്രീകളെ കാണുന്ന സമീപനം കുറച്ചെങ്കിലുംപേരില്‍ ബാക്കി നില്‍ക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവിടെയെല്ലാം മനുഷ്യര്‍ വേര്‍ത്തിരിഞ്ഞ് പുരുഷപക്ഷവും, സ്ത്രീപക്ഷവുമായി കലഹിക്കുന്നത് ആശാസ്യമല്ല. നമുക്കുവേണ്ടത് ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ മനുഷ്യപക്ഷ സമീപനമാണ്.

 

ഇവയെല്ലാം ഒരു സുപ്രഭാതത്തില്‍ സംഭവിക്കുമെന്ന് കരുതുന്നതും മൗഢ്യമാണ്.  മൗലികവും വ്യവസ്ഥാപിതവുമായ വിശാലചിന്തകള്‍ സമന്വയിപ്പിക്കുന്ന ഒരു രൂപരേഖ അവതരിക്കപ്പെടേണ്ടതുണ്ട്. അതിലേക്ക് ലക്ഷ്യംവെച്ചുള്ളതായിരിക്കണം നമ്മുടെ എല്ലാ ചിന്തകളും സമീപനങ്ങളും. ഇവിടെ ഒരു കാര്യം പ്രസക്തമാവുന്നു. തൊലിപ്പുറത്തുള്ള ഒന്നായിരിക്കരുത് ഇതിനാവശ്യമായ ചികിത്സ. മനസ്സും വാക്കും പ്രവൃത്തിയും ഒരേപോലെ ശുദ്ധീകരിക്കുന്ന ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സമീപനങ്ങളാണ് ഇന്നി ന്‍്റെ ആവശ്യം.

സാരോപദേശങ്ങള്‍:

 

*  പ്രായം തളര്‍ത്താത്ത വിപ്ളവവീര്യമാര്‍ന്ന സഖാവ്. കെ.ആര്‍. ഗൗരിയമ്മയുടേത്, തന്‍്റെ നിലപാടുകളില്‍ ഒരിക്കലും അവര്‍ വെള്ളം ചേര്‍ത്ത് കണ്ടിട്ടില്ല. സമരമുഖങ്ങളില്‍ സ്ത്രീകളോടുള്ള പോലീസിന്‍്റെ പെരുമാറ്റത്തെക്കുറിച്ച് ഒരിക്കല്‍ ഗൗരിയമ്മ ഇങ്ങനെ പറയുകയുണ്ടായി. “ഇഷ്ടപ്പെട്ട പുരുഷനല്ലാതെ മറ്റൊരാള്‍ തന്‍്റെ ദേഹത്ത് തൊടുന്നത് ഒരു സ്ത്രീ യും ഇഷ്ടപ്പെടുന്നില്ല’. പ്രണയ വും ഇഷ്ടവുമെല്ലാം ക്ഷണികവും ആപേക്ഷികവുമായി മാറിയ വര്‍ത്തമാനകാലഘട്ടത്തില്‍ ഈ വാക്കുകളുടെ പൊരുള്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.

 

*  യഥാര്‍ത്ഥസംഭവങ്ങളെ കഥയാക്കി മാറ്റാറുള്ള വൈക്കം മുഹമ്മദ് ബഷീര്‍ സ്വയരക്ഷയ്ക്കായി തുടയില്‍ കഠാര കെട്ടിവെച്ച കല്ലുകൊത്തുകാരിയായ നാടോടി പെണ്‍കുട്ടിയെ വരച്ചുകാണിക്കുന്നുണ്ട്. ചാരിത്ര്യസംരക്ഷണത്തിനായി ഭാരതീയ സ്ത്രീ നടത്തിയ ധൈര്യമുള്ള ഈ ചെറുത്തുനില്പ്പിനെ പ്രൊഫസര്‍.എം. എന്‍. വിജയന്‍ ഏറെ ശ്ളാഘിച്ചിട്ടുണ്ട്.

 

വിദ്യാപോഷിണി  മാസികയില്‍  വന്ന ലേഖനം 

Advertisements

 

ഏറണാകുളം  പ്രസ്‌ ക്ലബിന്റെ  2005-ലെ വാര്ഷിക സ്മരണികയായ  “ബിംബം”ത്തിൽ പ്രസിദ്ധികരിച്ച ലേഖനം

Scan0001Scan0002Scan0004Scan0005Scan0006

മലയാളം പ്രത്യാശയുടെ കൊടുമുടിയില്‍

അടുത്തദിവസം കേട്ടൊരു കാര്യമാണ്, അതില്‍ അല്പംപോലും അതിശയോക്തിയി
ല്ളെന്നാണ് തോന്നുന്നത്. കേരളത്തില്‍ നടന്ന ഒരു അന്താരാഷ്ട്രസമ്മേളനം. അറിയപ്പെടുന്ന
ഒരു ബുദ്ധിജീവി തന്‍്റെ പ്രസംഗം മലയാളത്തിലാണ് നിര്‍വ്വഹിച്ചത്. കേള്‍വിക്കാരില്‍ മലയാ
ളികളും, മറ്റ് സംസ്ഥാനത്തുനിന്നുള്ളവരും, വിദേശപ്രതിനിധികളുമൊക്കെ ഉണ്ടായിരുന്നു.
കേരളത്തില്‍ ആദ്യമായി വന്ന, ഒരിക്കല്‍പ്പോലും മലയാളം കേട്ടിട്ടില്ലാത്ത ഒരു വിദേശ
വനിത തുടര്‍ന്നുനടന്ന തന്‍്റെ പ്രസംഗത്തില്‍ ബുദ്ധിജീവി നേതാവ് നടത്തിയ മലയാള പ്രസം
ഗത്തിലെ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് സംസാരിച്ചുവത്രെ. കേട്ടിരുന്നവര്‍ക്ക് വലിയ അത്ഭുതം.
പലര്‍ക്കും വിദേശ വനിതയുടെ യഥാര്‍ത്ഥ നാട് എവിടെയാണെന്ന് സംശയം ഉണ്ടായി.
സത്യംപറഞ്ഞാല്‍ അദ്ദേഹത്തിന്‍്റെ മലയാളപ്രസംഗത്തില്‍ മുഴുവന്‍ ഇംഗ്ളീഷ് പദങ്ങളായിരു
ന്നു. മദാമ്മയ്ക്ക് മലയാള പ്രസംഗം പിടികിട്ടാന്‍ കാരണവും അതുതന്നെയെന്ന് പറയേണ്ടതി
ല്ലല്ളോ.
ക്ളാസ്സിക്കല്‍പദവി നേടുന്ന മലായളത്തെ കൊച്ചാക്കാന്‍ ലേഖകന് യാതൊരു ഉദ്ദേശ
വുമില്ളെന്ന് ആദ്യംതന്നെ വ്യക്തമാക്കട്ടെ. മലയാള പത്രപ്രവര്‍ത്തനം ജീവിതോപാധിയായി
സ്വീകരിച്ച ഒരാളെന്ന നിലയില്‍ കവി പറഞ്ഞതുപോലെ “”അതുതന്നെയാണ് എന്‍്റെ പെറ്റമ്മ.
മറ്റെല്ലാം പോറ്റമ്മമാര്‍” ഇംഗ്ളീഷിന്‍്റെ അതിപ്രസരം മാതൃഭാഷയായ മലയാളത്തെ ഞെക്കി
ക്കൊല്ലുകയാണെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. അന്നൊക്കെ
മലയാളം അപകടമുനമ്പിലാണെന്ന് എല്ലാവരും വ്യാകുലപ്പെട്ടു. കഴിഞ്ഞ രണ്ടോ മൂന്നോ
പതിറ്റാണ്ടിനുള്ളിലാണ് മലയാളത്തിന്‍്റെ കാര്യത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധമുള്ള
ആശങ്കകള്‍ ഉയര്‍ ന്നത.് ഭാഷാസ്നേഹികള്‍ ഇക്കാര്യത്തില്‍ മുന്നോട്ടുവെച്ച ആശങ്കകളെ
പരിഹസിക്കാനും മുതിരുന്നില്ല. അവര്‍ ഉന്നയിച്ച ആശങ്കകളില്‍ വസ്തുതകള്‍ ഇല്ലാതില്ല.
നാടൊട്ടുക്കും ഇംഗ്ളീഷ്മീഡിയം സ്കൂളുകള്‍ കൂണുകണക്കെ മുളച്ചുപൊങ്ങിയാല്‍ സ്വാഭാ
വികമായും അത്തരം ചിന്തകള്‍ മനസ്സില്‍ പിറവിയെടുക്കും. പഠനമാധ്യമം മലയാളമോ
ഇംഗ്ളീഷോ ഏത് വേണമെങ്കിലും ആകാം. പക്ഷെ ഇക്കാര്യത്തില്‍ വിദ്യാഭ്യാസവിചക്ഷണരും
മന$ശാസ്ത്രജ്ഞരും വളരെക്കാലം മുമ്പുതന്നെ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
മാതൃഭാഷയിലുള്ള അദ്ധ്യയനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അഭികാമ്യം എന്ന് പല പഠന
ങ്ങളുടേയും അടിസ്ഥാനത്തില്‍ അവരൊക്കെ ശുപാര്‍ശ ചെയ്തിരുന്നതുമാണ്. കാര്യങ്ങള്‍
ഇങ്ങനെയൊക്കെയാണെങ്കില്‍ കൂടി മലയാളംമീഡിയം സ്കൂളുകളിലേക്ക് കുട്ടികളെ പറ
ഞ്ഞയയ്ക്കാന്‍ കേരളസമൂഹത്തിന് എന്തുകൊണ്ടോ മടിയാണ്.
ലേഖനം ആരംഭിക്കുമ്പോള്‍ ഉദ്ധരിച്ച കഥയിലേക്ക് മടങ്ങാം. മലായാളം ഉപയോഗി
ക്കുന്ന മലയാളിയുടെ ദൈനംദിനജീവിതത്തില്‍ ഇംഗ്ളീഷ്ഭാഷയുടെ സ്വാധീനം അറിഞ്ഞോ
അറിയാതെയോ സംഭവിക്കുന്നു. എന്തുകൊണ്ട് എന്നതിന് ഉത്തരം ലളിതമാണ്. ഈ ലേഖ
കന്‍ തന്നെ തൊട്ടുമുമ്പ് ഇംഗ്ളീഷ്, മീഡിയം എന്ന വാക്കുകള്‍ ക്ക് പകരം ആംഗലേയം,
മാധ്യമം എന്നീ വാക്കുകള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നതിന്‍്റെ ഉത്തരം തേടിയാല്‍
മാത്രം മതി. കലാലയ ജീവിതത്തില്‍ (കോളേജ് എന്നത് ബോധപൂര്‍വ്വം ഒഴിവാക്കുന്നു) സംഭ
വിച്ച ഒരു തമാശയാണ് ഓര്‍മ്മയില്‍ എത്തുന്നത്. ഡിബേറ്റ് ക്ളബ്ബ് വേണമെങ്കില്‍ സംവാദക്കൂ
ട്ടായ്മ എന്ന് പറയാം. ഏതായാലും അതില്‍ ചര്‍ച്ചക്ക്വന്ന വിഷയം “അദ്ധ്യയനം മാതൃഭാഷ
യില്‍ വേണമോ മലയാളമാധ്യമത്തില്‍തന്നെ വേണമോ’ വേണ്ട യോ എന്നതായിരുന്നു. ഇട
തുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍്റെ കരുത്തനായ നേതാവ് മലയാളത്തിനുവേണ്ടി വാദി
ക്കുന്നു. സ്വാഭാവികമായും മറുപക്ഷം ഇംഗ്ളീഷിന് വേണ്ടിയും നിലകൊണ്ടു. ചര്‍ച്ച കൊടും
പിരി കൊണ്ടിരിക്കെ നമ്മുടെ മലയാളപ്രേമിയായ യുവനേതാവിന് ഒരു നാക്ക് പിഴ പറ്റി. നിമി
ഷാര്‍ദ്ധത്തില്‍ അദ്ദേഹം അത് തിരുത്തി “സോറി’ എന്ന ആംഗലേയ പദംകൊണ്ട്. വേദിയും,
സദസ്സും ഉറഞ്ഞുതുള്ളി ചിരിച്ചു. നില്‍ക്കക്കള്ളിയില്ലാതെ വീണത് വിദ്യയാക്കിക്കൊണ്ട്
നേതാവും അതില്‍ പങ്കുചേര്‍ന്നു. തന്‍്റെ പ്രസംഗം അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു “ഇംഗ്ളീ
ഷിനെ നമുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല’.മുമ്പൊരിക്കല്‍ വായിച്ചിട്ടുള്ള ഒരു ലേഖനത്തില്‍ കണ്ടതാണ്. ബാരിസ്റ്റര്‍ എ.കെ.
പിള്ള എന്നൊരു വലിയ മനുഷ്യന്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു. വായനക്കാര്‍ക്ക് മനസ്സിലാ
കാന്‍ വേണ്ടി തെളിച്ച് പറയാം. സാക്ഷാല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍
പ്രൊഫ. കെ. ഗോമതിയമ്മയുടെ ഭര്‍ത്താവ.് മികച്ച അഭിഭാഷകനും ഗ്രനഥകര്‍ത്താവുമൊ
ക്കെയായിരുന്ന, ഇംഗ്ളീഷിലും മലയാളത്തിലും ഒരേപോലെ ജ്ഞാനമുള്ളയാളായിരുന്ന
അദ്ദേഹം ഒരിക്കലും രണ്ട് ഭാഷയേയും പരസ്പരം കലര്‍ത്തിക്കൊണ്ടുള്ള സംസാരരീതി
അവലംബിച്ചിരുന്നില്ല. ഉദാഹരണത്തിന് മലയാളപ്രസംഗത്തില്‍ സോഷ്യലിസം എന്ന
വാക്കുപോലും ബാരിസ്റ്റര്‍ പിള്ള ഉപയോഗിക്കുമായിരുന്നില്ല. പകരം സമശീര്‍ഷതാവാദം
എന്ന കൃത്യമായ മലയാളപരിഭാഷയേ അദ്ദേഹം പ്രയോഗിക്കാറുള്ളൂ. നേരത്തെ പറഞ്ഞ
ബുദ്ധിജീവീപ്രാസംഗികനുമായി ബാരിസ്റ്ററെ ഒരു തരത്തിലും താരതമ്യം ചെയ്യാനാവില്ല
എന്നു സാരം.
ഇത്രയും പറഞ്ഞുവന്നതിനു പിന്നില്‍ മലായളഭാഷ ഉപയോഗിക്കുമ്പോള്‍ തനത്
വാക്കുകള്‍ മാത്രം പാടുള്ളൂ എന്നൊന്നുമല്ല. അങ്ങനെ കടുംപിടുത്തത്തിന് പോയാല്‍ എല്ലാ
വരും വെട്ടിലായത് തന്നെ. കാരണം നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന ഒട്ടുമുക്കാല്‍ വാക്കുക
ളുടേയും ഉറവിടം അന്വേഷിച്ച് പോയാല്‍ മലയാളത്തിന് വെളിയിലുള്ളതാണെന്ന് തെളിയും.
കുറച്ചുകാലം മുമ്പ് കൊച്ചിയില്‍ ഒരു വിദേശവനിത പഠനാര്‍ത്ഥം എത്തി. പോര്‍ച്ചുഗലുകാരി
യായ ഇസബെല്ല. ഏതാണ്ട് 250 ഓളം വാക്കുകള്‍ പോര്‍ച്ചുഗീസ്-മലായാളം ഭാഷകളില്‍
ഒന്നുതന്നെയാണെന്നായിരുന്നു അവരുടെ കണ്ടത്തെല്‍. മിക്കവാറും വാക്കുകള്‍ പോര്‍ച്ചു
ഗീസ് ഭാഷയില്‍നിന്നും മലയാളത്തിലേക്ക് വന്നതാകാനേ തരമുള്ളൂ. നാരങ്ങ, ബെഞ്ച്,
നിക്കര്‍, മേശ, കസേര, ഇസ്തിരി, മേസ്തിരി, വാര, പട്ടാളം, ചാവി,വിജാഗിരി, വരാന്ത, കള
ഹം, സോഫ തുടങ്ങിയ വളരെ വലിയൊരു പട്ടിക അവര്‍ നിരത്തി. പ്രത്യേകിച്ചു കൊച്ചി നിവാ
സികളെ സംബന്ധിച്ചിടത്തോളം വിവിധ വിദേശസംസ്ക്കാരങ്ങളുടെ ശേഷിപ്പുകള്‍ അവ
രുടെ സംസ്ക്കാരത്തിലും അതിന്‍്റെ ഭാഗമായി ഭാഷയിലും അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.
വക്കീല്‍, സന്നത്, ആമീന്‍ തുടങ്ങിയ കോടതി സംബന്ധമായിട്ടുളള മിക്കവാറും പദങ്ങള്‍
അറബിഭാഷയിലുള്ളതാണെന്നത് പുതിയ ഒരു അറിവല്ല. അങ്ങനെ നോക്കുകയാണെങ്കില്‍
മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത ഒരു പാരമ്പര്യം മലയാളത്തിനു മാത്രം സ്വന്ത
മാണ്. എല്ലാ ഭാഷയേയും അംഗീകരിക്കാന്‍ അതിനു കഴിയുന്നു എന്നത് തീര്‍ച്ചയായും
വലിയ ഒരു കാര്യംതന്നെയാണ്. യാതൊരു കടുംപിടുത്തങ്ങളില്ലാതെ ഇക്കാര്യം നടപ്പില്‍
വരുന്നു എന്നതുതന്നെ മഹാകാര്യം. ഇടക്കാലത്ത് മലയാളത്തിന്‍്റെ സ്വത്വം വീണ്ടെടുക്കാന്‍
ചില കേന്ദ്രങ്ങള്‍ രംഗത്ത് ഇറങ്ങിയിരുന്നു. വീടുകളുടെ കവാടങ്ങളില്‍ കൊത്തിവെച്ചിരി
ക്കുന്ന വീട്ടുപേരുകള്‍ ആംഗലേയമാണെന്നതായിരുന്നു അവരുടെ മുഖ്യപ്രശ്നം. ഇംഗ്ളീഷി
നോടൊപ്പം മലയാളത്തിലും അത് എഴുതേണ്ടതാണെന്ന് പറയാം എന്നല്ലാതെ ഇംഗ്ളീഷ് പാടി
ല്ളെന്ന് ശഠിക്കുന്നതിലും വലിയ മൂഢത്വം ഒന്നുമില്ല. അടുത്തകാലത്ത് സംസ്ഥാനസര്‍ക്കാര്‍
ഒരു ഉത്തരവിലൂടെ കച്ചവടസ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍ റോഡിന്‍്റെയും സ്ഥലത്തി
ന്‍്റെയും പേരുകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ വേണമെന്ന് നിഷ്ക്കര്‍ഷിച്ചിരുന്നു. ഭാഷ
യുടെ പ്രചാരണത്തിന് ഇത് വളരെ സഹായകമാകും. ആമുഖമായി മലയാളഭാഷയിലെ ചില
പ്രശ്നങ്ങള്‍ അവതരിപ്പിച്ചു എന്ന് മാത്രമേയുള്ളൂ. മലയാളത്തിന് ക്ളാസിക്കല്‍പദവി കിട്ടിയേ
തീരൂ എന്ന ശാഠ്യത്തിനു പിന്നില്‍സത്യം പറഞ്ഞാല്‍ പല സ്ഥാപിത താല്‍പര്യങ്ങളും കളി
ക്കുന്നുണ്ട് എന്നു പറയേണ്ടി വരുന്നു. കേന്ദ്രസര്‍ക്കാരില്‍നിന്നും. യുനസ്ക്കോ അടക്കമുള്ള
അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍നിന്നും ഭാഷയുടെ അഭിവൃദ്ധിക്കായി സംഘടിപ്പിക്കപ്പെടുന്ന
വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോടിക്കണക്കിന് രൂപയാണ് അതിലൂടെ ലഭിക്കാനി
രിക്കുന്നത്. വെറുതെ കിട്ടുന്ന ആ തുകയുടെ കുറച്ചൊക്കെ ഇങ്ങോട്ടുള്ള വഴിയില്‍ എവിടെ
യെങ്കിലുംവെച്ച് വൈദ്യുതിയുടെ പ്രസരണനഷ്ടംകണക്കെ ചോര്‍ന്നുപോകുകയില്ളെന്ന്
ആരു കണ്ടു! എന്നിരുന്നാല്‍ തന്നെയും കുറച്ചെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍
അതൊരു വലിയ കാര്യം തന്നെയാണെന്ന് സമാധാനിക്കുകയും വേണം.
തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ക്ക് ഒപ്പം നമ്മുടെ ഭാഷയും ശ്രേഷ്ഠഭാഷയാ
ക്കാനുള്ള അവസരം കളഞ്ഞുകുളിയ്ക്കരുത് എന്നുതന്നെയാണ് പറയാനുള്ളത്. ആദിദ്രാവി
ഡ പാരമ്പര്യത്തില്‍ പ്പെട്ട നാലുഭാഷകളാണല്ളോ മേല്‍പ്പറഞ്ഞ മൂന്നും, മലയാളവും. അതില്‍
നമ്മളെമാത്രം തഴയുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല. ക്ളാസ്സിക്കല്‍പദവിക്ക്
നിഷ്ക്കര്‍ഷിക്കുന്ന പഴക്കം മലയാളത്തിനുണ്ടോ എന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത് പഴമയുടെ കാര്യത്തില്‍ സംഘകൃതികളുടേയും, പാട്ട്സാഹിത്യത്തിന്‍്റെയും
സ്ഥാനം ഉദ്ധരിച്ചാണ് വിദഗ്ദ്ധസമിതി മലയാളത്തിന് വേണ്ടി പിടിമുറുക്കിയിരിക്കുന്നത്.
സംസ്കൃതത്തിന്‍്റെയും തമിഴിന്‍്റെയും സ്വാധീനം മലയാളത്തിന് ഇല്ളെന്ന് പറയുവാനാകില്ല.
1500 മുതല്‍ 2000 വരെ വര്‍ഷത്തെ പഴക്കമാണ് ബന്ധപ്പെട്ട സമിതി മുമ്പാകെ തെളിയിച്ച്
കാണിക്കേണ്ടത്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരും, സാംസ്ക്കാ
രികപ്രവര്‍ത്തകരുമൊക്കെ ഈ വിഷയത്തില്‍ ഒന്നൊന്നായി രംഗത്ത് വന്നിട്ടുണ്ട് എന്ന
കാര്യം സന്തോഷത്തിനും ആശ്വാസത്തിനും വക നല്‍കുന്നതാണ്. ക്ളാസ്സിക്കല്‍പദവി ലഭി
ച്ചില്ളെങ്കില്‍ കയറി ചത്തുകളയുമെന്ന് പറയാന്‍മാത്രം തയ്യാറായി ആരും ഇന്നുവരെ കടന്നുവ
ന്നിട്ടില്ല. 1952ല്‍ പൊട്ടിശ്രീരാമലു എന്നൊരു ആന്ധ്രാക്കാരന്‍ ഭാഷാടിസ്ഥാനത്തിലുള്ള
സംസ്ഥാന വിഭജനത്തിന്‍്റെ വിഷയത്തില്‍ തെലുങ്കുഭാഷയ്ക്കുവേണ്ടി നിരാഹാരമിരുന്ന് ഒടു
വില്‍ കാലപുരിയ്ക്ക് പോകേണ്ടിവന്ന മഹത്തായ രാജ്യമാണ് നമ്മുടെ ഭാരതം. അതിനുമു
മ്പോ, പിമ്പോ ഒരു നിരാഹാരസത്യാഗ്രഹത്തിലും ആരും മരിച്ചതായ സംഭവം നമ്മുടെ രാജ്യ
ത്തില്ല. മുമ്പ് ബെല്‍ഫാസ്റ്റിലെ നിരാഹാരസമരക്കാര്‍ 50 ലേറെ ദിവസം ഒരിറ്റ് വെള്ളംപോലും
ഇറക്കാതെ മരണം വരിച്ച സംഭവമുണ്ടായപ്പോള്‍ പൊട്ടിശ്രീരാമലു അനുസ്മരിക്കപ്പെട്ടത്
ഓര്‍ക്കുന്നു.
പഴയതായാല്‍ വീഞ്ഞിനുമാത്രമല്ല, ഭാഷയ്ക്കും വീര്യം വര്‍ദ്ധിക്കുമെന്ന വസ്തുത
ക്ളാസ്സിക്കല്‍പദവിയുടെ കാര്യം വന്നപ്പോഴാണ് ബോധ്യപ്പെട്ടത്. ഏറ്റവും പുതിയ വാക്കുകള്‍
കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മലയാളഭാഷ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്.
ഇംഗ്ളീഷിനെപ്പോലെ ജീവല്‍ഭാഷയായി മലയാളവും നിലകൊള്ളുമ്പോഴാണ് നമുക്ക് പഴമ
തെളിയിക്കാനുള്ള ബാധ്യതകൂടി ഏറ്റെടുക്കേണ്ടതായി വന്നിരിക്കുന്നത്. മലയാളഭാഷയുടെ
വികാസത്തിനായി സംസ്ഥാനസര്‍ക്കാര്‍ അടുത്തനാളുകളില്‍ ചെയ്ത ചില കാര്യങ്ങളുണ്ട്.
ഒന്ന് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍്റെ പേരില്‍ തിരൂരില്‍ മലയാള
സര്‍വ്വകലാശാല സ്ഥാപിക്കുക എന്നതായിരുന്നു. കഴിഞ്ഞ കേരളപ്പിറവിദിനത്തില്‍ ഒൗദ്യോ
ഗികമായി സര്‍വ്വകലാശാല നിലവില്‍വന്നു. കവിയും ഗാനരചയിതാവും സാഹിത്യപ്രേ
മിയും ഭാഷാതല്പരനുമായ ചീഫ്സെക്രട്ടറി പദവിയില്‍നിന്നും വിരമിച്ച കെ. ജയകുമാറിനെ
ആദ്യ വൈസ്ചാന്‍സ് ലറുമാക്കി. മികച്ച ഭരണകര്‍ത്താവായ അദ്ദേഹം തന്നിലര്‍പ്പിച്ച ഉത്തര
വാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. സംസ്കൃതത്തി
നായി ആദിശങ്കരന്‍്റെ പേരില്‍ ജന്മദേശമായ കാലടിയില്‍ ഒരു സര്‍വ്വകലാശാല നില
വിലുണ്ട്. മലയാളമുള്‍പ്പെടെയുള്ള ഭാഷകള്‍ അവിടെ പാഠ്യവിഷയവുമാണ്. എന്നിരു
ന്നാലും മലയാളത്തിന്‍്റെ പേരില്‍ ഒരു സര്‍വ്വകലാശാല എന്ന കാര്യം ഏതൊരു മലയാളിക്കും
അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ സംസ്കൃതസര്‍വ്വകലാശാല രൂപവല്‍ക്കരിക്ക
പ്പെട്ടപ്പോള്‍ ഉണ്ടായ ഭൂമിഏറ്റെടുക്കല്‍, സര്‍ക്കാര്‍ഫണ്ട് ട്രഷറിയില്‍നിന്ന് പിന്‍വലിച്ച് സ്വകാ
ര്യബാങ്കുകളില്‍ നിക്ഷേപിച്ചതടക്കമുള്ള ഒട്ടേറെ വിവാദങ്ങള്‍ അരങ്ങേറി. അഴിമതിയുമായി
ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ സ്വാഭാവികമാണെങ്കിലും ബന്ധപ്പെട്ട കേന്ദ്ര
ങ്ങള്‍ ഇക്കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. അവര്‍ അതിന് തയ്യാറായാല്‍ നല്ളൊര
ളവുവരെ ആരോപണങ്ങളെ ഒഴിവാക്കാ നാകും എന്ന കാര്യത്തില്‍ സംശയംവേണ്ട.
ഭാഷയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത സര്‍വ്വകലാശാല പാഠ്യപദ്ധ
തിയേക്കാള്‍ കൂടുതല്‍ ശ്രദ്ധ കെട്ടിടനിര്‍മ്മാണത്തിനും മറ്റുമായി മാറ്റിവെയ്ക്കാനുള്ള ശ്രമ
ങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. ഗുരുകുലസമ്പ്രദായത്തിന്‍്റെ പേരി
ലാണല്ളോ നാം ഭാരതീയര്‍ അഭിമാനം കൊള്ളുന്നത്. സര്‍വ്വകലാശാലപോലുളള ബൃഹ
ത്തായ സംവിധാനം നിലവില്‍വരുന്നതോടെ ഓരോ മലയാളിയും മനസ്സില്‍ സൂക്ഷിക്കേണ്ട
ചില മന്ത്രങ്ങള്‍ക്കായിരിക്കണം അധികൃതര്‍ ആദ്യം രൂപം കൊടുക്കേണ്ടത്. ഭരണഭാഷ മല
യാളമാക്കാനായി സര്‍ക്കാര്‍ തീരുമാനത്തിന്‍്റെ നടപടിക്രമങ്ങള്‍ കാലങ്ങളായി ചുവപ്പുനാട
യില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ എല്ലാ വകുപ്പുകളിലും അത് നടപ്പാ
ക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഒ ാ ഫ ീ സ ്
കത്തിടപാടുകള്‍ ഇനിയും മലയാളത്തിലേക്ക് പൂര്‍ണ്ണമായും മാറ്റപ്പെട്ടിട്ടില്ല. പണ്ട് ശാസ്ത്ര
സാഹിത്യപരിഷത്തിന്‍്റെ കലാജാഥയില്‍ പാടിയത് ഇങ്ങനെയായിരുന്നു (സായിപ്പ് പോയിട്ട്
40 വര്‍ഷത്തിലേറെക്കഴിഞ്ഞല്ളോ എന്നിട്ടാ സായിപ്പിന്‍ഭാഷയില്‍ അല്ലാതീ നാട് ഭരിയ്ക്കു
വാന്‍ ആകില്ലല്ളോ). ലേഖകന്‍ കലാലയവിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ “40′ എന്നായിരുന്നു
ജാഥാംഗങ്ങള്‍ പാടിയത്. ഇപ്പോള്‍ അത് “70′ എന്നാക്കണം. പക്ഷെ ഇതേ പരിഷത്തുകാര്‍
പിന്നീട് ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമായി ഒരു പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചതിന്‍്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
മലയാളം സംസാരിച്ചതിന്‍്റെ പേരില്‍ വിദ്യാര്‍ത്ഥിയുടെ തല മൊട്ടയടിച്ചത് നമ്മുടെ
നാട്ടിലാണ്. സ്കൂളില്‍ ഇംഗ്ളീഷേ സംസാരിക്കാന്‍ പാടുള്ളൂ എന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പി
ക്കപ്പെടുന്നതും ഇവിടത്തെന്നെ. പല വിദ്യാര്‍ത്ഥികള്‍ക്കും അതിന്‍്റെ പേരില്‍ പിഴയൊടു
ക്കേണ്ടിവന്നിട്ടുമുണ്ട്. ഒരുപക്ഷെ പലരും ഇത്തരം വിഷയങ്ങളില്‍ അഭിമാനംകൊള്ളുന്നവ
രായിരിക്കും. മലയാളം തനിക്ക് “അരിയില്ലാ’ എന്നു പറഞ്ഞ് അതിനെ അരിയുന്ന ടെലിവി
ഷന്‍ അവതാരകര്‍ പ്രേക്ഷകര്‍ മുമ്പാകെ മിമിക്രിവേദികളിലെ അതിശയോക്തി കലര്‍ന്ന ഒരു
ഐറ്റമാക്കി മാറ്റുന്നു. ഇന്ന് എല്ലാ ചാനലുകളിലേയും അവതാരകര്‍ പറയുന്നത് മലയാളമേ
അല്ലാതായിരിക്കുന്നു. മലയാളികള്‍ തന്നെയായ ചലചിത്രനടികള്‍ മുന്‍കാലത്തെതന്നെ അഭി
മുഖങ്ങളില്‍ പറയുന്ന മലയാളവും വ്യത്യസ്തമല്ല. ഇവര്‍ക്കുവേണ്ടി ഡബ്ബിംഗ് നടത്തുന്ന
ആര്‍ട്ടിസ്റ്റുകളെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കണമെന്ന ആവശ്യം ഉയര്‍ന്നത് യഥാര്‍ത്ഥ
ത്തില്‍ ഇക്കാര്യം മുന്‍ നിര്‍ത്തിയായിരുന്നു.
പുതുതായി കടന്നുവന്ന എഫ്.എം.സ്റ്റേഷനുകളിലെ റേഡിയോ ജോക്കി എന്ന തര
ക്കാര്‍ പറയുന്ന മലയാളം ലേഖനത്തി ന്‍്റെ ആരംഭത്തില്‍ ചൂണ്ടിക്കാട്ടിയ ബുദ്ധിജീവി പ്രാസം
ഗികനുമപ്പുറമാണ്. ഇംഗ്ളീഷിലും ഹിന്ദിയിലുമൊക്കെ ചേര്‍ന്ന മണിപ്രവാള മലയാളം
കേട്ടാല്‍ മലയാളി ഒഴികെ മറ്റെല്ലാ നാട്ടുകാര്‍ക്കും മനസ്സിലാകും. ഭാഷയുടെ പ്രയോഗമോ
അര്‍ത്ഥമോ അറിയാത്ത ഇക്കൂട്ടര്‍ക്ക് വ്യാകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കേട്ടു
കേള്‍വിപോലുമുണ്ടാകാനിടയില്ല.
കുറച്ചുനാള്‍ മുമ്പ് ഒരു കാര്‍ യാത്രയില്‍ റേഡിയോ ജോക്കിയുടെ ഭാഷാപ്രയോഗം
കേട്ട് ഞെട്ടിപ്പോയി. ഭാര്യയില്‍നിന്നും വിചാരിച്ചതു പോലുളള പ്രതികരണം കിട്ടുന്നുണ്ടോ
എന്നതാണ് വിഷയം. അങ്ങനെ സംഭവിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് ഭാര്യയോട് പ്രതി
കാരം തോന്നാറുണ്ടോ എന്ന്- പെണ്‍കുട്ടിയുടെ അടുത്ത ചോദ്യം. ജോക്കിക്ക് മലയാളം
അറിയാത്തതാണ് പ്രശ്നമെന്ന ധാരണ അപ്പുറത്തുള്ള ശ്രോതാവിന് ഉണ്ടാകാത്തത് കൗതുക
മായി. ഇല്ലാ, ഇങ്ങനെയൊന്നും തോന്നേണ്ടതില്ലായെന്ന് അയാള്‍ ആവര്‍ത്തിക്കുന്നുണ്ടായിരു
ന്നു. പരിഭവത്തിനായിരിക്കാം ജോക്കി പ്രതികാരം എന്നു ഉപയോഗിച്ചതെന്ന് തോന്നുന്നു.
തമിഴ്നാട് സ്വദേശികള്‍ ഹിന്ദി വിരുദ്ധപ്രക്ഷോഭം അഴിച്ചുവിട്ടതും എല്ലാ സാങ്കേതികപദ
ങ്ങളും തമിഴിലാക്കിയതും പോലുള്ള കടുത്ത നടപടികളിലേക്കൊന്നും നാം പോകേണ്ടതില്ല.
അന്തര്‍ദ്ദേശീയഭാഷയായ ഇംഗ്ളീഷിനും ദേശീയഭാഷയായ ഹിന്ദിക്കും കൊടുക്കേണ്ട
സ്ഥാനം ഒരിയ്ക്കലും കുറയ്ക്കരുത്. അതിനോട് എതിര്‍പ്പ് പറഞ്ഞുകൊണ്ടുനടന്നാല്‍ അനു
ഭവിക്കേണ്ടിവരുന്നത് ഭാവിതലമുറയ്ക്കായിരിക്കും. ഗള്‍ഫ്നാടുകളില്‍ പോകുമ്പോള്‍ അറ
ബിഭാഷ പഠിച്ചേതീരൂ. വേദഭാഷ എന്നാല്‍ സംസ്കൃതം മാത്രമാണെന്നാണ് പലരുടേയും
ധാരണ. അറബിയും, ഹീബ്രുവും, പാലിയുമൊക്കത്തെന്നെ വേദഭാഷകളാണ്. എല്ലാം മനു
ഷ്യന്‍്റെ സാംസ്ക്കാരിക മുന്നേറ്റത്തിന് അതത് കാലങ്ങളില്‍ മഹത്തായ സംഭാവനകള്‍
നല്‍കിയവതന്നെ. ഭാഷയുടെ കാര്യത്തില്‍ നാം അഭിമാനമുള്ളവരാകണം. ഹെര്‍മ്മന്‍ഗു
ണ്ടര്‍ട്ടും, അര്‍ണോസ് പാതിരിയുമടക്കമുള്ള ക്രൈസ്തവപാതിരിമാര്‍ കൂടി ഉണ്ടായതുകൊ
ണ്ടാണ് നമ്മുടെ മലയാളം ഇത്രയേറെ വികസിച്ചത് എന്ന കാര്യം ഒരിയ്ക്കലും മറക്കുവാന്‍
പാടുള്ളതല്ല.
ഭാഷാപിതാവായ എഴുത്തച്ഛന്‍പോലും മേല്‍ജാതിക്കാരുടെ എതിര്‍പ്പിനെ ചെറുത്തു
നിന്നും, അവഗണിച്ചുമാണ് തന്‍്റെ സപര്യയില്‍ ഏര്‍പ്പെട്ടിരുന്നത്. ജന്മനാലുളള സിദ്ധികളാല്‍
കലാരംഗത്തി ന്‍്റെ പ്രാവീണ്യമുള്ള കീഴാളജനവിഭാഗത്തെ ഭാഷാപഠനത്തില്‍ നിന്നും ബോധ
പൂര്‍വ്വം അകറ്റാനുള്ള ശ്രമങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്ന പ്രദേശമാണ് കേരളം. അവര്‍ണ്ണ
ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രാരാധനയ്ക്കോ വിദ്യാലയങ്ങളില്‍ചേര്‍ന്ന് അക്ഷരം കുറിക്കുന്ന
തിനോ ഉള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ ഇത് അനുഭവിക്കാന്‍ തുടങ്ങിയിട്ട് വള
രെയേറെ കാലമായിട്ടില്ല. ഈ വിഭാഗങ്ങള്‍ പ്രതിനിധാനംചെയ്ത ജനവിഭാഗങ്ങളുടെ കൂടെ
പാരമ്പര്യം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ മലയാളം ശ്രേഷ്ഠഭാഷാ പദവിക്കായി
ശ്രമം നടത്തേണ്ടത്. നാടന്‍പാട്ടുകളും, നാടന്‍ശീലു കളും, പഴഞ്ചൊല്ലുകളും ഒക്കെ
കൈകാര്യം ചെയ്തിരുന്നത് അക്ഷരദേവതയെ ആരാധിയ്ക്കാനുളള അവകാശം നിഷേധിക്ക
പ്പെട്ട പിന്നോക്ക വിഭാഗങ്ങളായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരം.മലയാളത്തിലെ ഒട്ടുമുക്കാല്‍ പഴഞ്ചൊല്ലുകളും ഒന്നോര്‍ത്തു നോക്കിയാല്‍ സവര്‍ണ്ണ
താല്പര്യ വിരുദ്ധമായിരുന്നു. ബ്രാഹ്മണരെ പരിഹസിക്കുന്നതായിരുന്നു കുഞ്ചന്‍നമ്പ്യാരുടെ
തുള്ളല്‍ കഥകളിലെ സന്ദര്‍ഭങ്ങള്‍. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളുമായി നേരിട്ട് സംവ
ദിക്കുന്നതാണ് നമ്മുടെ പഴംചൊല്ലുകള്‍ ഓരോന്നും. അങ്ങനെ നോക്കിയാല്‍ അടിസ്ഥാനപര
മായി മലയാളഭാഷയെ വേര്‍തിരിച്ച് നിര്‍ത്തുന്ന ആരുടേയും ശ്രദ്ധ വേണ്ടത്ര പതി
യാത്തതുമായ നിരവധി മേഖലകള്‍ കണ്ടത്തൊന്‍ കഴിയും. കാലങ്ങളായി ഭാഷയില്‍ ഒട്ടേറെ
പരിണാമങ്ങള്‍ സംഭവിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അക്കാദമിക പണ്ഡിതര്‍ അംഗീകരിക്കു
ന്നില്ല. മിക്കവാറും എല്ലാ ഭാഷയിലും ഇത് സംഭവിക്കുന്നുണ്ട്. ഇംഗ്ളീഷാണ് ഇക്കാര്യത്തില്‍
മുന്നിട്ടുനില്‍ക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധങ്ങളായ സംസ്ക്കാരങ്ങളും ഭാഷയും
നാട്ടുഭാഷയും, ശീലുകളും, പദപ്രയോഗങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒന്നാകുന്നു ഇംഗ്ളീ
ഷ്. പഴയ ബ്രിട്ടീഷ് ഇംഗ്ളീഷിന്‍്റെ ആഭിജാത്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ഭാഷയില്‍ കാര്യ
മായ പൊളിച്ചെഴുത്ത് നടന്നുകൊണ്ടിരിക്കുകയാണ്. പാരമ്പര്യവാദികളുടെ പുരികക്കൊടി
കള്‍ ഒരുപക്ഷെ ഇതിനാല്‍ വളഞ്ഞെന്നുവരും. അതേസമയം ഭാഷയുടെ വളര്‍ച്ചയില്‍ കൂടു
തല്‍ പേര്‍ക്ക് പ്രാപ്യമാകുന്ന കാര്യത്തിലും വിജയിക്കുന്നു എന്നുവരുമ്പോള്‍ അതിനെ
എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും.
ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിനെ സന്ദര്‍ശിയ്ക്കാന്‍
പോയപ്പോള്‍ ഉണ്ടായ ഭാഷയുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയാം. ബേപ്പൂര്‍
സുല്‍ത്താന്‍ സംസാരത്തിനിടെ ചോദിച്ചു “എടാ, അമ്പത് കൊല്ലം മുമ്പത്തെ മലയാളം വായി
ച്ചാല്‍ തനിക്ക് മനസ്സിലാകുമോ?” ഞാന്‍ ഒന്നുപരുങ്ങി. വലിയകുഴപ്പമുണ്ടാവില്ല, എന്നായി
രുന്നു എന്‍്റെ പ്രതികരണം. ബഷീര്‍ എന്നെ തിരുത്തി. ഒരിയ്ക്കലുമല്ല. അന്നത്തെ മലയാ
ളവും ഇന്നത്തേതും തമ്മില്‍ സാരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഭാഷാപ്രയോഗത്തില്‍,
സന്ദര്‍ഭങ്ങളില്‍ ഒക്കെ ബുദ്ധദര്‍ശനങ്ങള്‍ പിറവിയെടുത്ത പാലിഭാഷയില്‍ ഒരേ വാക്കിന് പല
അര്‍ത്ഥങ്ങളുണ്ടെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബുദ്ധഭഗവാന്‍്റെ മരണത്തിന് കാ
രണമായത് ഭക്ഷ്യവിഷബാധയായിരുന്നു. “പിഗ്ഗ’എന്നൊരു ഭക്ഷണപദാര്‍ത്ഥമായിരുന്നു
സിദ്ധാര്‍ത്ഥഗൗതമന്‍ കഴിച്ചത്. അതിനു പന്നിമാംസം എന്നും, കൂണ്‍ എന്നും രണ്ട് അര്‍ത്ഥമു
ണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബഷീര്‍ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍ കഴിച്ചത് പന്നിമാംസമായിരുന്നു
എന്ന അഭിപ്രായമാണ് എന്നോട് പങ്കുവെച്ചത്. പിഗ് (pig) എന്നാണ് ഇംഗ്ളീഷില്‍ പന്നിയുടെ
അര്‍ത്ഥം എന്നിരിക്കെ അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ വിഷക്കൂണും, ഭക്ഷ്യവി
ഷബാധയ്ക്ക് കാരണമാകുമെന്നുള്ളതിനാല്‍ ഒരു വിഭാഗം അങ്ങനെ കരുതുന്നുണ്ട്
എന്നാണ് പറയുന്നത്. പറഞ്ഞുനിര്‍ത്തവെ ബഷീര്‍ എന്നോടായി അറബിഭാഷയിലും കാത
ലായ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് അടക്കം പറഞ്ഞു. 1500 വര്‍ഷം മുമ്പുള്ള അറബിയില്‍
എത്രയെത്ര മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. വിശുദ്ധ ഖുര്‍ ആനിലെ മഹദ് വചനങ്ങള്‍ എത്ര
യെത്ര വളച്ചൊടിക്കപ്പെടുന്നുണ്ടെന്നും നമ്മള്‍ അറിഞ്ഞോ അറിയാതെയോ അതിന് കൂട്ട്
നില്‍ക്കപ്പെടുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍്റെ പരിഭവം.
വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തില്‍ മലയാളം തള്ളിപ്പോകുമോ എന്ന
പലരുടേയും ആശങ്ക അസ്ഥാനത്തായി. മലയാളപത്രങ്ങള്‍ എല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരണ
ത്തില്‍ പങ്കുചേര്‍ന്നു. ഓണ്‍ലൈന്‍ എഡിഷനുകളിലൂടെ ലോകമെമ്പാടുമുള്ള ആയിരങ്ങള്‍
മലയാളം വായിക്കുന്നു. പുതിയ തലമുറയെ വായനയുമായി അടുപ്പിക്കാന്‍ നാം ഓരോരു
ത്തരും തയ്യാറായാല്‍ വലിയൊരളവില്‍ ആശ്വാസത്തിന് വകയുണ്ട്. സാധാരണ പുസ്തകവാ
യന ജൈവികമായ അനുഭൂതി സമ്മാനിക്കുമെന്ന കാര്യം ശരിയാണ്. ഇ-വായനയില്‍
ഇങ്ങനെ ഒന്നില്ലാന്ന് കരുതി ഒരു പരിധിയ്ക്ക് അപ്പുറം വിമര്‍ശനങ്ങള്‍ നടത്തുന്നത് ആശാസ്യ
മല്ല. അങ്ങനെയെങ്കിലും മലയാളം വായിക്കപ്പെടുന്നത് വലിയകാര്യംതന്നെ. വിക്കിപീഡിയ
ഉള്‍പ്പെടെയുള്ള സൈബര്‍വിജ്ഞാനകോശങ്ങള്‍ക്ക് മലയാളം പതിപ്പുള്ളത് ശ്ളാഘനീയമാ
ണ്. പുതിയ ലിപി അച്ചടിക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. പുതിയ തലമുറ എഴുത്തുഭാ
ഷയ്ക്കും. അത് ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അതേസമയം സ്വതന്ത്ര
സോഫ്റ്റ്വെയറായിട്ടുള്ള “രചന’പോലുള്ളവയുടെ നിര്‍വ്വഹണത്തിലൂടെ പഴയ ലിപി യെ
കമ്പ്യൂട്ടര്‍ കമ്പോസിങ്ങിലൂടെ തിരിച്ചുപിടിക്കുന്നത് വഴിത്തിരിവാണ്. യൂണിക്കോടിന്‍്റെ ആവിര്‍ഭാവത്തിലൂടെ വിപ്ളവകരമായ മാറ്റങ്ങളാണ് സംഭവിച്ചിരി
ക്കുന്നത്. ഭാഷാന്തരണവും (translation) ലിപ്യാന്തരണവും (transliteration) അതിന് വഴിയൊരു
ക്കി. ബ്ളോഗുകളിലൂടെ സ്വന്തം സര്‍ഗ്ഗസൃഷ്ടികള്‍ പ്രകാശനം ചെയ്യാന്‍ മാതൃഭാഷയിലൂടെ
സാധ്യമാകുമെന്ന് വന്നതോടെ മലയാളത്തിന്‍്റെ ഭാവി ഇരുളടഞ്ഞതാകില്ല എന്ന കാര്യം ഉറ
പ്പായി. ഒട്ടനവധിപേരാണ് വളരെ പെട്ടെന്ന് മികച്ച ബ്ളോഗുകള്‍ സൃഷ്ടിച്ച് ബ്ളോഗര്‍മാരായി
മാറിയിരിക്കുന്നത്. കൃതികള്‍ അച്ചടിക്കാനും, പ്രസിദ്ധീകരിക്കാനും, വിതരണം ചെയ്യാനും
മുന്‍കാലങ്ങളില്‍ സാഹിത്യകാരന്മാര്‍ അനുഭവിച്ചിരുന്ന വൈഷമ്യങ്ങളാണ് ഇതോടെ ഇല്ലാ
തായത്. ഏറ്റവുമൊടുവില്‍ ചെലവുകുറഞ്ഞ രീതിയില്‍ കുറഞ്ഞകോപ്പികള്‍ അച്ചടിച്ച് തന്നെ
പ്രസിദ്ധീകരിക്കാനും പുതിയസംവിധാനങ്ങളിലൂടെ കഴിയും എന്നുവന്നതോടെ ഈ മേഖല
യില്‍ പ്രത്യാശയുടെ പുത്തന്‍ കിരണങ്ങള്‍ പ്രതിഫലിക്കുകയായി. വളരെക്കാലങ്ങളായി മന
സ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന ആശയങ്ങളും സര്‍ഗ്ഗസൃഷ്ടികളും പലരും പുറത്തെടുക്കാന്‍
തുടങ്ങിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ മലയാളഭാഷയെ സംബന്ധിച്ചിടത്തോളം വര്‍ത്തമാന
കാലഘട്ടം ചരിത്രത്തിന്‍്റെ സുവര്‍ണ്ണ ത്താളുകളില്‍ രേഖപ്പെടുത്തേണ്ടി വരും.
മലയാളഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പരിണാമങ്ങളും അതില്‍ ഓരോകാലഘട്ട
ത്തിലും പിറവിയെടുത്ത സാഹിത്യസൃഷ്ടികളുമൊക്കെ സൈബര്‍യുഗത്തില്‍ കൂടുതല്‍
ആളുകളിലേക്കും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം. മുന്‍കാലങ്ങളില്‍ സാഹിത്യകാരന്മാരേ
യും അവരുടെ സൃഷ്ടികളെയും വേണ്ടുംവിധം ഉള്‍ക്കൊള്ളാതിരുന്നതിനുള്ള ഒരു പ്രായ
ശ്ചിത്തം കൂടിയാകണം അത്.
ടിപ്പണി
പുതിയ മലയാള സിനിമാപേരുകളെ സംബന്ധിച്ച് ഒരു കാര്യം കൂടി പറയേണ്ടതുണ്ട്.
അടുത്ത കാലത്ത് ഇറങ്ങുന്ന മിക്കവാറും സിനിമകളുടെ പേരുകള്‍ ഇംഗ്ളീഷിലാണ്. കഥയും
കഥാസന്ദര്‍ഭങ്ങളും ഒക്കെ ഇംഗ്ളീഷില്‍ നിന്ന് അടിച്ചുമാറ്റുന്ന സംവിധായകര്‍ മുമ്പൊക്കെ
സിനിമയുടെ പേരെങ്കിലും മലയാളമാക്കിയിരുന്നു. വന്നു വന്ന് അതും ഇംഗ്ളീഷിലാക്കാന്‍
അവര്‍ക്ക് മടിയില്ലാതായിരിക്കുന്നു.
പ്രശസ്ത നടന്‍ കലാഭവന്‍മണിയെ “മാധ്യമ’ത്തിന്‍്റെ പ്രത്യേക ഭക്ഷണപതിപ്പിനായി
ഇന്‍്റര്‍വ്യൂ ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹം പുതിയൊരു അറിവ് നല്‍കി. തമിഴ് പേരുകള്‍
ചലച്ചിത്രങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തമിഴ്നാട്സര്‍ക്കാര്‍ ചലചിത്ര നിര്‍മ്മാണത്തിന്
പ്രത്യേക സബ്സിഡി നല്‍കുന്നുണ്ടത്രെ. മലയാളസിനിമയിലും ഇക്കാര്യം പ്രാവര്‍ത്തികമാ
ക്കാന്‍ കേരളസര്‍ക്കാരിന് കഴിയേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ അത്രയെങ്കിലും മലയാള
ഭാഷക്ക് ഗുണമുണ്ടാകും.
*****

വിദ്യാപോഷിണി  മാസികയില്‍  വന്ന ലേഖനം 

അല്പം വെജിറ്റെറിയന്‍ ക്രിസ്മസ് ചിന്തകള്‍

ജീവനുള്ള മരത്തെ മുറിച്ച് ക്രിസ്മസ് ട്രീ ആക്കാതെ അതിനെ ഭംഗിയായി അലങ്കരിക്കും.തുടര്‍ന്ന് അതിന്‍െറ ചുറ്റുമുള്ള തറയില്‍ എല്ലാവരും ചേര്‍ന്നിരുന്ന് കേക്കിന് പകരം അപ്പം മുറിക്കും.കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃശൂരിലെ സാഹിത്യ അക്കാദമി  വളപ്പില്‍ ക്രിസ്മസിനോടനുബന്ധിച്ച് നടന്നു വരുന്ന വ്യത്യസ്തമായ ഈ ആഘോഷത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്.വേറിട്ട ചിന്തകളുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന തൃശൂരിലെ വ്യത്യസ്തരായ ഒരു പറ്റമാളുകളുടെ സംഘടനയായ ‘സസ്യാഹാരി കൂട്ടായ്മയാ’യാണ് ഇത്തരമൊരു ദര്‍ശനത്തിന്‍െറ പ്രയോക്താക്കള്‍.

വെജിറ്റേറിയന്‍ ക്രിസ്മസ് എന്നൊരു പുതുമ നിറഞ്ഞ ആശയവുമായി കടന്ന് വന്ന  ‘സസ്യാഹാരി കൂട്ടായ്മയെ’ ആദ്യമൊക്കൊ പലരും സംശയത്തോടെയാണ് നോക്കിയത്.എന്നാല്‍ വളരെ പെട്ടെന്നായിരുന്നു ജീവിതത്തിന്‍െറ നാനാതുറയില്‍ പെട്ട നിരവധി പേര്‍ അവരുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി മുന്നോട്ട് വന്നത്.ക്രിസ്മസ്സുമായി ബന്ധപ്പെട്ട തങ്ങളുടെ ആശയങ്ങള്‍ കേവലം ഭക്ഷണത്തില്‍ മാത്രമൊതുക്കാതെ മിണ്ടാ പ്രാണികളെ മൊത്തത്തില്‍ ബാധിക്കുന്ന  ജീവി കാരുണ്യത്തിന്‍െറ ക്രിസ്മസ് എന്നൊരു വിശാലമായ ദര്‍ശനത്തിലേക്ക് പരിവര്‍ത്തനപ്പെടുകയായിരുന്നു.

പാശ്ചാത്യ ഭക്ഷണമായ കേക്കിന് പകരമുള്ള നാടന്‍ വിഭവങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ വട്ടേപ്പം മുഖ്യ സംഘാടകരിലൊരാളായ ഡേവീസ് വളര്‍ക്കാവിന്‍െറ  നല്ലപാതി എം.ടി.ഉഷയാണ് തയ്യാറാക്കുന്നത്.സാഹിത്യ അക്കാദമിയിലെ സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരൊക്കെ തന്നെ ഉഷയുടെ കൈപ്പൂണ്യം അറിഞ്ഞവരാണ്.അവരുടെ മാസ്റ്റര്‍പീസ് ഐറ്റമായ ഹെര്‍ബല്‍ ടീ ’യൂം വിതരണം ചെയ്യും. പൗഡറുകള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് നീരുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന പാനീയമാണത്.വെള്ളയപ്പവും നൂലപ്പവും വെജിറ്റബിള്‍ കുറുമയുമൊക്കൊ സംഘാടകര്‍ തന്നെ അവരവരുടെ വീടുകളില്‍ നിന്നുണ്ടാക്കി കൊണ്ട് വരികയാണ് ചെയ്യുന്നത്.

ആഘോഷങ്ങളില്‍ നിന്ന് മദ്യമൊഴിവാക്കിയും കൈത്തണ്ടയില്‍ കുഞ്ഞാടിനേയുമേന്തി നില്‍ക്കുന്ന യേശുനാഥന്‍്റെ കാരുണ്യത്തെ വിസ്മരിക്കാതെ, ജന്തുഹത്യചെയ്യാതെ, മംഗളദിനമായി തന്നെ സസ്യാഹാരഭക്ഷണം ഒരുക്കിയും ക്രിസ്മസ് ആഘോഷിക്കുന്ന ഇടങ്ങള്‍ അനേകമുണ്ടെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു.  ഭാരതത്തിന്‍്റെ പല സ്ഥലത്തും ഈ പിറവിയുടെ ആഘോഷം ലളിതമായും അര്‍ത്ഥപൂര്‍ണ്ണമായും നാടിന്‍്റെ സാംസ്കാരിക പൈതൃകത്തിനിണങ്ങിയ രീതിയിലും ആചരിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള ശ്രീരാമകൃഷ്ണമഠങ്ങളില്‍ ക്രിസ്മസ് ഈയര്‍ത്ഥത്തില്‍ ആഘോഷിക്കാറുണ്ട്. ശ്രീനാരായണ ഗുരുകുലങ്ങളിലും പരമേശ പവിത്രപുത്രന്‍്റെ പിറന്നാള്‍ അര്‍ത്ഥസംപുഷ്ടമായി ആഘോഷിക്കുന്നുണ്ട്. സായി ബാബയുടെ ആസ്ഥാനമായ പുട്ടപര്‍ത്തിയിലും ഇത് ഒരു ഉത്സവം തന്നെയാണ്.കേരളത്തില്‍  ഈ രീതി അനുവര്‍ത്തിക്കാന്‍ എന്ത് കൊണ്ടോ പലരും വിമുഖത കാണിക്കുന്നുണ്ട്. മാംസാഹാരം ഒഴിവാക്കിക്കൊണ്ട് പിന്നെന്ത് ക്രിസ് മസ്  ആഘോഷം എന്നതായിരുന്നു പലരുടേയും ചോദ്യം .കാര്യം മനസ്സിലാക്കിയതോടെ ഞങ്ങള്‍ പ്രതീക്ഷിക്കാത്ത പലരും പരിപാടികളോട് സഹകരിക്കാന്‍ സ്വമേധയാ എത്തി.അവര്‍ കൂട്ടി ചേര്‍ക്കുന്നു.

ബാങ്ക് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ബാബു ഫ്രാന്‍സിസും ചെസ്സ് ചാമ്പ്യനായ നിര്‍മ്മല്‍ലും ബാങ്ക്ഉദ്യോഗസ്ഥനായ ആന്‍റണി ആനപ്പാറയും പോലീസ് സേനയിലെ സുബിനും വേള്‍ഡ് പീസ് മാര്‍ച്ചില്‍ സജീവ പങ്കാളിത്തം വഹിച്ച പി.ജെ.വിന്‍സെന്‍റുമൊക്കെയാണ് ഹരിത കിസ്മസ്സിന് പുതിയ മാനം നല്‍കാന്‍ തയ്യാറായിരിക്കുന്നത്.

.സാഹിത്യ അക്കാദമിയുടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലൂം വൈലോപ്പിള്ളി ഹാളിലുമായിട്ടാണ് പരിപാടി നടന്നു വന്നത്.മറ്റ് വിളക്കുകളെല്ലാം കെടുത്തി പങ്കെടുക്കാനത്തെുന്നവരെല്ലാം ചേര്‍ന്ന് മണ്‍ ചെരാതുകളില്‍ തിരി തെളിയിക്കും.മുന്‍ വര്‍ങ്ങളില്‍ ഫാ.തോമസ് മാളിയേക്കല്‍,ഫാ.എ.സി.തോമസ്,സ്വാമി ആത്മാനന്ദ തീര്‍ത്ഥ,സ്വാമി ഇഷ്ട പ്രേമാന്ദ, എന്നിവരായിരുന്നു സന്ദേശം നല്‍കാന്‍ എത്തിയിരുന്നത്.ഇക്കുറി ഡിസംബര്‍ 23 ന് വൈകിട്ട്് സ്വാമിനി തപസ്യനന്ദ മയി തീര്‍ത്ഥ ക്രിസ് മസ് സന്ദേശം നല്‍കാനത്തെിയത്.

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്ന  ഒന്നാണ് യേശുദേവന്‍്റെ പിറവിയുടെ ആഘോഷമായ ക്രിസ്മസ് .ചരിത്രപരമായ കാരണങ്ങളാല്‍ യൂറോപ്പിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുമാണ് കൂടുതലും ആഘോഷിക്കുന്നത്. ഭാരതത്തില്‍ ഡിസംബറിലും ജനുവരിയിലും ലോകത്തിന്‍്റെ മറ്റു പലഭാഗങ്ങളില്‍ ഫെബ്രുവരി,മാര്‍ച്ച് എന്നീ മാസങ്ങളില്‍പോലും ക്രിസ്മസ്സ് ആഘോഷിച്ചുവരുന്നുണ്ട്. തീയതികള്‍ക്കപ്പുറം പിറവിയുടെ സന്ദേശം എന്തെങ്കിലും ഉണ്ടോ ?  ഈ ആഘോഷങ്ങളുടെ പൊരുള്‍ എന്താണ്  ? ഇക്കാര്യം വിലയിരുത്താന്‍ നടത്തിയ ശ്രമത്തില്‍ നിന്നാണ് ് തൃശൂരിലെ ഈ വേറിട്ട ക്രിസ്മസ ്ആഘോഷം ഉരുത്തിരിഞ്ഞത്.അത്യുന്നതങ്ങളില്‍ മഹത്വവും ഭൂമിയില്‍ സമാധാനവും’ എന്നതാണ് പിറവിയുടെ സന്ദേശമായി ഗ്രനഥങ്ങളില്‍ നാം വായിക്കുന്നത്. സമാധാനത്തിന്‍്റെ തിരുപ്പിറവി വളരെ അത്യാവശ്യമായിരിക്കുന്ന കാലഘട്ടമാണ് അന്ന്. ഇന്നും ലോകസ്ഥിതി കാര്യമായൊന്നും മാറിയിട്ടില്ല. ഈ അര്‍ത്ഥത്തില്‍ ഓരോ അത്രിക്രമങ്ങളും ക്രിസ്മസ്സിനെതിരും ഓരോ സമാധാനശ്രമങ്ങളും ക്രിസ്മസ്സുമാണ്. അപ്പോള്‍ ആഘോഷം മാത്രമല്ല ക്രിസ്മസ്സ് എന്ന് തിരിച്ചറിയേണ്ടതുണ്ട് ഏതെങ്കിലും ഒരു ദിവസത്തെ ആഘോഷം കൊണ്ടിത് തീരുന്നതുമല്ല.

മതം, രാഷ്ട്രീയം, ശാസ്ത്രം ഇവ പലപ്പോഴും ഹിംസാത്മകമായി ക്രിസ്മസ്സ് സന്ദേശത്തെ മലിനപ്പെടുത്താറുണ്ട്. ഉണ്ണിയേശുവിന്‍്റെ തിരുപ്പിറവി നിരന്തര സാന്നിദ്ധ്യമായിരിക്കേണ്ടത്, അതിനാല്‍ മനുഷ്യരാശിയുടെ നിത്യജീവിതത്തില്‍  അത്യാവശ്യമാണ്. ഹിംസാത്മകത മനുഷ്യഹൃദയങ്ങളെ കീഴടക്കുന്ന വര്‍ത്തമാന കാലത്ത് ഭൂമിയില്‍ സമാധാനമെന്നത് സന്മനസ്സിനുള്ള പ്രതിഫലവും, ഒഴുക്കിനെതിരെ നീന്താനുള്ള ശക്തിയും, ഭാവിയുടെ പ്രത്യാശയുമാണ്. ഇത് ലോകത്തിന്‍്റെ മതാതീത ആത്മീയ മൂല്യങ്ങളുടെ മഹത്വമാണ്. എല്ലാ പുണ്യപുരുഷന്മാരിലും സമാനമായിരിക്കുന്ന ഒരു ധാര മനുഷ്യരാശിയോടുള്ള അഗാധമായ അനുകമ്പയാണ്. വിപണി ഒരുക്കുന്ന ക്രിസ്മസ്സ് പകിട്ടില്‍ സാധാരണ മനുഷ്യര്‍ വീണുകൊണ്ടിരിക്കുന്ന കഷ്ടകാലമാണിന്ന്. അതുപോലെ ആവര്‍ത്തന വിരസമായ അനുഷ്ഠാനങ്ങളില്‍ കുടുങ്ങിയും ഒട്ടേറെ പേര്‍ ക്രിസ്മസ്സ് ആഘോഷിക്കുന്നു. നമ്മുടെ ജീവിത യാനത്തെ സമാധാനത്തിന്‍്റെ തീരങ്ങളില്‍ അടുപ്പിക്കാനും, എന്നും ക്രിസ്മസ്സ് അനുഭവിക്കാനും മനുഷ്യരാശിക്ക് ഭാഗ്യവും അവസരമുണ്ട്. എന്നാല്‍ അതെത്ര പേര്‍ തിരിച്ചറിയുന്നുവെന്ന് ആശങ്കതോന്നും വിധമാണ് ഭൗതികാസക്തിയുടെ ആഘോഷമാമാങ്കങ്ങള്‍ ! ശാന്തിമനുഷ്യാത്മാവിന്‍്റെ ആഗ്രഹവും അവകാശവും ആയിരിക്കുന്നതിനാല്‍ സമാധാനത്തിന്‍്റെ പിറവി മതത്തിനുമപ്പുറത്തെ, മതാതീതമായ സന്ദേശമാണ് വിവേകികള്‍ക്ക് നല്‍കുക. അനുഷ്ഠാനങ്ങളുടെ പ്രളയത്തില്‍ ശാന്തിയുടെ ജീവിത യാനത്തിന് കരയിലടുക്കാനാകാത്ത വിധമാണ് ഇന്ന് ക്രിസ്മസ് ആഘോഷങ്ങള്‍. ആര്‍ത്തിയുടെ ആഘോഷമാണിന്ന് ക്രിസ്മസ്സ്. ക്രിസ്തു ജനിച്ചത് കാലിത്തൊഴുത്തിലാണ്. പുല്‍ക്കൂട് എളിമയുടെയും ലാളിത്യത്തിന്‍്റെയും പ്രതീകമാണ്.  പൊരുള്‍ വിസ്മരിച്ചുകൊണ്ടുള്ള ആഘോഷമാണ് ലോകമെമ്പാടും നടന്നുവരുന്നത്. മനുഷ്യരുടെ ഈ ആര്‍ത്തിപൂണ്ട ജീവിതരീതിയാണ് പ്രകൃതിയെ നശിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം.

 

വി.ആര്‍.രാജ മോഹന്‍

വരാദ്യ മാധ്യമത്തിന്റെ  2012 ഡിസംബര്‍  23-ലെ ലേഖനം 

സത്നാം സിങ്ങ് ഞങ്ങള്‍ക്ക് മാപ്പ് തരൂ

സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കാണ് സത്നാം.സത്യത്തിന്‍െറ പേര് അതത്രെ അതിന് അര്‍ത്ഥം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സത്നാം സിങ്ങ് എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. കേള്‍ക്കാന്‍ ഏറെ സുഖമുള്ള  ആ പേര് ഉയര്‍ത്തുന്ന ചിന്തകള്‍ എന്നാല്‍ അത്ര സുഖകരമല്ല.ഇങ്ങനെ പേരുള്ള  ഒരു ചെറുപ്പക്കാരന്‍  ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ അതിഥിയായി എത്തിയിരുന്നു.ലോകത്തിന് മുന്നിലേക്ക് ശാന്തിയുടേയും സമാധാനത്തിന്‍േറയും അഹിംസയുടേയും മഹത്തായ സന്ദേശം പകര്‍ന്ന് നല്‍കിയ ബുദ്ധദേവന് ബോധോദയുമുണ്ടായ ബീഹാാറിലെ ഗയയില്‍ നിന്നുമായിരുന്നു അയാളുടെ വരവ്.സാക്ഷരതയില്‍ നുറു ശതമാനവും വൃത്തിയില്‍ എ പ്ളസുമൊക്കെ നേടി ലോകശ്രദ്ധയാകര്‍ഷിച്ച ഈ ഭൂമിയിലേക്ക് ആരാണ് അയാളെ ക്ഷണിച്ചതെന്ന് അറിയില്ല.പഠിക്കാന്‍ അതി സമര്‍ത്ഥനായിരുന്ന ഈ നിയമ വിദ്യാര്‍ത്ഥിക്ക് ഏറെ ഇഷ്ടം മതങ്ങളോടും ആത്മീയതയോടുമൊക്കെയായിരുന്നു.പ്രായം ഇരുപതുകളുടെ ആദ്യ പാദത്തിലായിരുന്നുവെങ്കിലും അവന്‍ ആര്‍ജിച്ച വിഞ്ജാനം അപാരമായിരുന്നു. എന്നാല്‍ അങ്ങനെയൊക്കെയുള്ള  സത്നാം സിങ്ങ്  ഇന്നെല്ലാവര്‍ക്കും വേദനിക്കുന്ന ഒരോര്‍മയാകുന്നു.മുമ്പൊക്കൊ മലയാളികള്‍ക്ക് എവിടേയും തല ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തിന്‍െറ പേര് പറഞ്ഞാല്‍ മാത്രം മതിയായിരുന്നു. ഭാരതത്തിന്‍േറയും ലോകത്തിന്‍െറയു മുന്നില്‍ നമുക്ക് ഇക്കാലമത്രയും സവിശേഷമായൊരു ആദരവ് ലഭിച്ച് പോന്നിരുന്നു.എന്ത് കൊണ്ടായിരുന്നു ഇതെന്ന് ഒറ്റ വാക്കിലോ ഒരു ഖണ്ഡികയിലോ പറഞ്ഞൊപ്പിക്കാന്‍ പറ്റുന്ന ഒന്നല്ല തന്നെ.ഒരു പക്ഷെ അതൊക്കൊ തന്നെയായിരിക്കാം അയാളേയും ആകര്‍ഷിച്ചത്.ശ്രീ ശങ്കരനും  ശ്രീ നാരായണനുമൊക്കെ ജന്മം നല്‍കിയ ഈ ദേശം ലോകമെമ്പാടുമുള്ള ആത്മീയന്വേഷകരെ സംബന്ധിച്ചിടത്തോളം പുണ്യഭൂമിയാണ്.ഇഹലോക വാസം വെടിഞ്ഞവരാണെങ്കിലും അവരെല്ലാം ഇന്നും എല്ലാവരുടേയും മനസ്സുകളില്‍ ജീവിക്കുന്നു.തങ്ങള്‍ മാനവരാശിക്കായി മുന്നോട്ട് വെച്ച  ദര്‍ശനങ്ങള്‍ മാത്രമാണ് അതിന് കാരണം.ആര്‍ഷ ഭാരത സംസ്ക്കാരത്തിന്‍െറ മഹത്വം നാഴികക്ക് നാല്പത് വട്ടം കൊട്ടിഘോഷിക്കുമ്പോള്‍ തന്നെയാണ് നാട്ടിലൊട്ടുക്ക്  വിദ്വേഷജനകവും വിധ്വംസകവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇത് കണ്ട് കൊണ്ട്  നമുക്കെങ്ങനെ  നെഞ്ചത്ത് കൈ വെച്ച് വീണ്ടും പഴയ പല്ലവി പാടാനാകും.സത്യാവസ്ഥ പുറം ലോകമറിയുന്നത് വരെ ആര്‍ക്കും തട്ടിപ്പുകള്‍ തുടരാം.നുറ്റാണ്ടുകള്‍ മുമ്പ് തന്നെ ലോകത്തിന്‍െറ ശ്രദ്ധയാകര്‍ഷിക്കാന്‍ ഭാരത ദേശത്തിനായി.ഇവിടെയത്തെിയ സഞ്ചാരികളെല്ലാം തന്നെ യാത്രാവിവരണങ്ങളില്‍ തങ്ങളുടെ മനസ്സുകളെ അത്ഭുതപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് പറയാന്‍ മറന്നില്ല.തീര്‍ച്ചയായും ഇത്തരം ചില രേഖപ്പെടുത്തലുകളില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ കാലക്രമത്തില്‍ അക്കാര്യമൊക്കൊ വിസ്മരിക്കപ്പെട്ടേനേ.അങ്ങനെ അവയെക്കുറിച്ചുള്ള ധന്യമായ ഓര്‍മകള്‍ എരിഞ്ഞടങ്ങുമായിരുന്നുവെന്നത് തീര്‍ച്ച.ആമുഖമെന്ന നിലയില്‍  ഇത്ര പറഞ്ഞ് വെച്ചുവെന്ന് മാത്രം.സാധാരണ അക്കാദമിക ഗവേഷകരെല്ലാം സൗകര്യം മുന്‍ നിര്‍ത്തി വിഷയത്തെ സമീപിക്കുമ്പോള്‍ മാക്രോ ലെവലൊഴിവാക്കി മൈക്രോയായി സമീപിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ടല്ളോ?.അത് പിന്‍പറ്റി രാജ്യത്തിന്‍െറ മൊത്തമുള്ള കാര്യമെടുക്കാതെ വീണ്ടും സംസ്ഥാന  തലമെടുക്കുകയാണ്.സത്നാം എന്തിനായിരുന്നു കേരളത്തിലത്തെിയതെന്ന് പറഞ്ഞ വന്നപ്പോഴായിരുന്നുവല്ളോ ഇത്തരമൊന്നിലേക്ക് ചിന്തകള്‍ പോയത്.കേരളത്തെ വിശേഷിപ്പിക്കാന്‍ സത്നാമിന്‍െറ പിതാവ് ‘ദൈവത്തിന്‍െറ സ്വന്തം നാട് ’എന്ന വിശേഷണം തന്നെയായിരുന്നു ഉപയോഗിച്ചത്.തന്‍െറ മകനുണ്ടായ ദുരന്തം അദ്ദേഹത്തെ പാടെ പിടിച്ചുലച്ചിരുന്നു.മാസങ്ങളായി കാണാനില്ലായിരുന്ന മകന്‍ വധശ്രമത്തിന് അറസ്റ്റിലായിയെന്നും മനോരോഗാശുപത്രിയിലുടക്കപ്പെട്ടെന്നും ആ പിതാവ്  അറിഞ്ഞു. ദു$ഖത്തോടെ ദിവസങ്ങള്‍ തള്ളി നീക്കിയ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആ വാര്‍ത്ത ആശ്വാസത്തിന് വക നല്‍കുന്നതായിരുന്നു.ഓടിയത്തെിയ അദ്ദേഹത്തിന്  കാണാനായതാകട്ടെ ക്രൂര പീഢനങ്ങള്‍ക്കൊടുവില്‍ പ്രാണന്‍ നഷ്ട്ടപ്പെട്ട അവന്‍െറ ചലനമറ്റ ജഡം.

സത്നാമിനെ വകവരുത്തിയതാരാണെന്നതിന്‍െറ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഇത്തരമൊരു കുറിപ്പില്‍ എന്തെങ്കിലും പരാമര്‍ശിക്കുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല.അറസ്റ്റും റിമാന്‍്റും സസ്പെന്‍ഷനുമൊക്കെ മുറപോലെ നടക്കുന്നുണ്ട്.അതേസമയം ബൗദ്ധിക തലത്തിന്‍െറ ഉത്തുംഗ ശൃംഗങ്ങളില്‍ വിരാചിക്കുന്നവരാണ് തങ്ങളെന്ന് സ്വയം വീമ്പ് പറയാനൊട്ടും തന്നെ മടിയില്ലാത്ത മലയാളി സമൂഹം സത്നാം സിങ്ങെന്ന മറുനാട്ടുകാരനെ ക്രൂരമായി കൊല ചെയ്ത സംഭവത്തെക്കുറിച്ച് മൗനമവലംബിക്കുന്നതെന്നതിന്‍െറ പൊരുള്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.പ്രത്യേകിച്ചും ടി.പി.ചന്ദ്രശേഖരനെന്ന വിമത കമ്മ്യൂണിസ്റ്റ് നേതാവിനെ രാഷ്ട്രീയ പ്രതിയോഗികള്‍ ഉന്മൂലനം ചെയ്തപ്പോള്‍ കേരളത്തിലെ പൊതുസമൂഹം നടത്തിയ പ്രതിഷേധത്തിന്‍െറ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ് എന്ന കാര്യംഓര്‍ക്കണം.എന്ത് കൊണ്ടാണിത്തരമൊരു  ഇരട്ട സമീപനമെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുത്തരം  ഒരേസമയം വളരെ ലളിതവും ദുര്‍ഗ്രാഹ്യവുമാകുന്നു.രണ്ട് സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ മണ്ഡലങ്ങള്‍  വ്യത്യസ്തമാണെന്നത് തന്നെ മുഖ്യ കാര്യം.ഇത് വിശദീകരിക്കുമ്പോള്‍ ഒരു തരത്തിലും സി.പി.എമ്മിനെ ന്യായീകരിക്കുകയാണെന്ന തോന്നേണ്ടതില്ല.വളരെ വിപുലമായ സാമ്പത്തിക അടിത്തറയും കോടികള്‍ തന്നെ ആള്‍ബലം വരുന്ന വിശ്വാസികളുടെ പിന്‍ബലവുമുള്ള ഒരു സൈന്യസമാനമായൊരു  വന്‍ പ്രസ്ഥാനം തന്നെയാണ് അപ്പുറത്തുള്ളത്.സുനാമിയുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരേതര സംഘടന സര്‍ക്കാരുകളെ വരെ സഹായിക്കുകയുണ്ടായല്ളോ? അപ്പോളെങ്ങനെയണ് അത്തരം കേന്ദ്രങ്ങളുടെ മുഖത്ത്  നോക്കി ചോദിക്കാന്‍ കഴിയുക. പലര്‍ക്കും ഉള്ളില്‍ ആഗ്രഹമുണ്ടെങ്കില്‍ തന്നെയും ധൈര്യമുണ്ടായെന്ന് വരില്ല .നമ്മുടെ നാട്ടില്‍ എങ്ങനെയെങ്കിലും ആള്‍ ദൈവങ്ങളെന്ന വിളിപ്പേര്‍ സമ്പാദിക്കുകയേ വേണ്ടൂ.ആളും അര്‍ത്ഥവുമൊക്കെ വഴിയെയങ്ങ് എത്തുകയായി.ഇവിടെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ പേരെടുത്ത് പറയുന്നില്ല.കുറ്റപ്പെടുത്തുന്നുമില്ല.ചെറുതും വലുതുമായ ഒട്ടനവധി കപട ആത്മീയ കേന്ദ്രങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവര്‍ നടത്തുന്നവയാണിവയെല്ലാം തന്നെ.അവര്‍ എല്ലാവരും ആത്മീയത ഒന്ന് മാത്രമാണ് തങ്ങളുടെ മുതല്‍ മുടക്കെന്ന്  ഒരേസ്വരത്തിലാണ് വാദിക്കുന്നത്.കുറച്ച് നാള്‍ മുമ്പ് ഇത്തരക്കാരിലൊരുത്തന്‍െറ തട്ടിപ്പ് പുറത്ത് വന്നതോടെ ഒട്ടു മുക്കാല്‍ കേന്ദ്രങ്ങളും അടച്ച് പൂട്ടി.മറ്റ് പലരും പൂട്ടലിന്‍െറ വക്കത്തത്തെി.ചില മാന്യ ദേഹങ്ങള്‍ ഒളിവില്‍ പോയി.ചിലര്‍ മുന്‍കൂര്‍ ജാമ്യം തേടാനായി വക്കീലാപ്പീസുകള്‍ കയറിയിറങ്ങി.ചിലര്‍ ഉന്നത ബന്ധങ്ങളുടെ പേരില്‍ പിടിച്ചു നിന്നു.ഒരിടവേളയില്‍ എല്ലാം ശാന്തമായിരുന്നു.സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി പറയും പോലെ ‘ദേ പോയി  ദാ വന്നു’ എന്നത് പോലെ പോയതിലും വേഗത്തില്‍ മിക്കതും മടങ്ങി വന്നു.ചിലത് സ്വന്തം പേരുകളില്‍ തന്നെ തിരിച്ച് വരാന്‍ ധൈര്യം കാണിച്ചു.എന്നാലോ മറ്റ് ചിലര്‍ ഊരും പേരൂം നാളുമൊക്കെ മാറ്റി. എത്ര തന്നെ ചൂണ്ടിക്കാട്ടിയാലും ഇവര്‍ വെച്ചകാല്‍ പിന്നോട്ടെടുക്കില്ളെന്ന വൃതമെടുത്തവരാണ്.തങ്ങളാണ് ആത്മീയതയുടെ മൊത്ത വില്‍പ്പനക്കാരെന്ന് ഓരോരുത്തരും സ്വയം പറഞ്ഞാലെന്ത് ചെയ്യും?.ഏത് സത്യം ,ഏത് വ്യാജമെന്ന് കണ്ട് പിടിക്കുന്നതെങ്ങിനെ?.സ്വര്‍ണത്തിന്‍െറ ഗുണനിലവാരം നിശ്ചയിക്കുന്നത് പോലെ ബി.ഐ.എസ് 916 ഹാള്‍ മാര്‍ക്ക് സംവിധാനമൊന്നും ഇവിടെ ഏര്‍പ്പടുത്തുവാന്‍  കഴിയുകയില്ലല്ളോ?.അങ്ങനെ എന്തെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആത്മീയ ദാരിദ്രമനുഭവിക്കുന്നവര്‍ക്ക് ഒരാശ്വാസമാകുമായിരുന്നു.സത്നാമിനെ പോലുള്ള സര്‍വമതങ്ങളേയും കുറിച്ച് പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അബദ്ധം പിണയുമായിരുന്നില്ല.ഒരു പക്ഷെ മാധ്യമങ്ങള്‍ നല്‍കിയ സൂചനകളായിരിക്കും കേരളത്തിലൊരു ആത്മീയാന്വേഷണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ആദിശങ്കരനും ശ്രീ നാരായണനുമൊക്കെ നിര്‍വഹിച്ച ആത്മീയാന്വേഷണ പരീക്ഷണങ്ങളുടെ യഥാര്‍ത്ഥമായൊരു തുടര്‍ച്ച കേരളത്തില്‍ സംഭവിക്കേണ്ടതായിരുന്നു (ഇവരുടെ ചിന്താധാരകള്‍ തമ്മില്‍ പ്രകടമായും സത്താപരമായും വൈജാത്യങ്ങളുണ്ടെന്നത് വേറെ കാര്യം). തീര്‍ച്ചയായും കേരളത്തില്‍ പിന്നീട് വന്ന തലമുറകളില്‍ നിന്ന് മായമില്ലാത്ത മഹാത്മാക്കള്‍ ഉണ്ടാകാതെ പോയതിന്‍െറ ദുരനുഭവങ്ങളാണിന്ന് നാം അനുഭവിക്കുന്നത്.ജാതി മത ചിന്തകള്‍ക്കപ്പുറം നില്‍ക്കേണ്ട ആത്മീയതയെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ തന്നെ പാടെ പൊളിച്ചെഴുതപ്പെട്ടിരിക്കായാണ്.തീര്‍ത്തും സങ്കുചിതമായ വഴിയിലൂടെയാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുന്നത്.സംവാദങ്ങളോ ചര്‍ച്ചകളോ ഒന്നും തന്നെ നടക്കുന്നില്ല.പകരം പലരും  തങ്ങള്‍ പിടിച്ച മുയലിന്‍െറ കൊമ്പുകളുടെ എണ്ണത്തില്‍ മത്സരിക്കുകയാണ്.മതവും ചിന്താധാരകളും വിശ്വാസങ്ങളുമൊക്കൊ സ്വന്തമിഷ്ടാനിഷ്ട്ടങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ ആര്‍ക്കുമൊട്ടും മടിയില്ല.അന്നന്നത്തെ അപ്പം ചുട്ടെടുക്കുന്നതില്‍ വ്യാപൃതരായി മാത്രം മുന്നോട്ട് പോകുകയാണ് നേതൃത്വവും അണികളും. പൂച്ചക്ക് മണികെട്ടാന്‍ ആരും മുന്നോട്ട് വരുന്നില്ളെന്ന് മാത്രം.ഉള്ളു തുറന്നുള്ള  ചര്‍ച്ചകള്‍ തീരെ നടക്കുന്നേയില്ല.പരസ്പരമുള്ള കൊടുക്കല്‍ വാങ്ങുലുകള്‍  ഇന്ത്യയെപോലെ ബഹുസ്വരത പുലരുന്ന ഒരു രാഷ്ട്രത്തില്‍ അനിവാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.വലിയ വായില്‍ ഇക്കാര്യം പറയുന്നവര്‍ തന്നെയാണ് അതിന് കടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്.എല്ലാവരും തന്നെ അങ്ങേയറ്റം പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വീകരിക്കുന്നതായിട്ടാണ് കാണാനാകുന്നത്. സ്വയം‘വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ട്മെന്‍റു’കളായി മാറാനാണ് എല്ലാവരുടേയും താല്‍പര്യം.മതസൗഹാര്‍ദ്ദം,മതേതരത്വം തുടങ്ങിയവ കേവലം  പദാവലികള്‍ മാത്രമായി ചുരുങ്ങുന്നു.അങ്ങനെ ഓരോരുത്തരും സ്വന്തമായിരൂപം കൊടുക്കുന്ന വൃത്തങ്ങള്‍ക്കുള്ളില്‍ നിന്നാണ് കളിക്കുന്നത്.മത സൗഹാര്‍ദ്ദ സമ്മേളനങ്ങളും സര്‍വമതപ്രാര്‍ത്ഥനകളുമൊക്കെ വെറും പ്രഹസനങ്ങളായി അധ$പതിക്കുന്ന അവസ്ഥയിാണ് നിലനില്‍ക്കുന്നത്.അങ്ങനെയെങ്കില്‍ ഭാവിയിലെ സാമൂഹികാന്തരീക്ഷം എത്ര കണ്ട് ഭീതിതമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വര്‍ത്തമാന കാലഘട്ടത്തില്‍ ഗൗരവപൂര്‍ണമായ ആത്മീയാന്വേഷണങ്ങള്‍ നടക്കുന്നില്ളെന്ന് നേരത്തെ സൂചിപ്പിച്ചുവല്ളോ?അപൂര്‍വങ്ങളില്‍ അപൂര്‍വമായി അങ്ങനെ ചിലത് സംഭവിക്കാറുണ്ടെന്ന കാര്യം മറക്കുന്നില്ല.സത്നാം സിങ്ങിന്‍െറ ദുരന്തവുമായി ബന്ധപ്പെട്ട ചിന്തകളില്‍ നിന്നുമാരംഭിച്ച ഈ കുറിപ്പില്‍ സംഭവുമായി ബന്ധമുള്ള ഒരു വസ്തുതയെക്കുറിച്ച് പ്രതിപാദിക്കാതിരിക്കാന്‍ കഴിയുകയില്ല.വള്ളിക്കാവിലെ അമൃതപുരിയിലത്തെുന്നതിന് മുമ്പ്  സത്നാം കുറച്ച് ദിവസം താമസിച്ചത് വര്‍ക്കലയിലെ ശ്രീനാരായണ ഗുരുകുലത്തിലായിരുന്നു.സത്നാം കൊലചെയ്യപ്പെട്ട ശേഷം ഗുരുകുലത്തിലത്തെിയ മാധ്യമപ്രവര്‍ത്തകരോട് അവിടത്തെ മേധാവി മുനി നാരായണ പ്രസാദ് വിശദമായി സംസാരിച്ചു.തന്‍െറ കൂടെ താമസിക്കുമ്പോള്‍ യുവാവിന് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ളെന്ന് അദ്ദേഹം തറപ്പിച്ച് പറയുകയുണ്ടായി.വിവിധ മതങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളയാളായിരുന്നു സത്നാമെന്നും പറഞ്ഞ മുനി മറ്റൊരു വിവരം കൂടി വെളിപ്പെടുത്തി.മാതാ അമൃതാന്ദ മയീ ദേവിയുടെ അടുത്തേക്ക് കുതിക്കുമ്പോള്‍ സത്നാം പറഞ്ഞുവെന്ന് പറയുന്ന അറബി വചനങ്ങള്‍  തന്‍െറ ഗുരുകുലത്തില്‍ നിന്ന് കിട്ടിയതാകാനെ തരമുള്ളൂ.അവിടത്തെ സര്‍വ മത പ്രാര്‍ത്ഥനയുടെ ഭാഗമാണ് ‘ബിസ്മില്ലാഹു ഇര്‍ റഹ്മാന്‍ ഇര്‍ റഹീം ’എന്ന വിശുദ്ധ വചനമുരുവിടുന്നത്.ഇതോടെ തകര്‍ന്ന് വീണത് ദിവസങ്ങള്‍ക്ക് മുമ്പ് സംഭവുമായി ബന്ധപ്പെടുത്തി കെട്ടിപ്പടുത്ത മറ്റൊരു നുണക്കഥയുടെ ചീട്ടുകൊട്ടാരമായിരുന്നു.ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന പഴഞ്ചൊല്ലിന് പ്രസക്തി നിലനിര്‍ത്തും പോലെയാണല്ളോ ബി.ജെ.പി ദേശീയ നേതാവ് ഒ.രാജ ഗോപാലിന്‍െറ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍.അമ്മയുടെ നേരെ പാഞ്ഞടുത്ത യുവാവ് അറബി വാക്കുകള്‍ ഉച്ചരിക്കാനിടയായതിനെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം.(സംസ്കൃതം പോലെ ശ്രേഷ്ടമാണ് അറബിയെന്ന് അദ്ദേഹം തിരിച്ചറിയണം.അത് പറയുമ്പോള്‍ സംസ്കൃതത്തെ മനസ്സിലാക്കാന്‍ മറുഭാഗവും തയ്യാറാകേണ്ടതുണ്ട്).അങ്ങനെയെങ്കില്‍ മുനി നാരായണ പ്രസാദിനേയും കൂട്ടുപ്രതിയാക്കേണ്ടതാവശ്യമായിരുന്നു.ശ്രീ നാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങളെ പാശ്ചാത്യ ലോകത്തിനടക്കം പരിചയപ്പെടുത്തിയ മഹാനായ ഗുരു നിത്യചൈതന്യ യതിയുടെ പ്രിയ ശിഷ്യനായ പ്രസാദ് സ്വാമിക്കല്ലാതെ അങ്ങനെ പറയുവാന്‍ കഴിയുമായിരുന്നില്ല.പ്രവാചകന്‍ മുഹമ്മദിനെ തന്‍െറ പ്രസംഗത്തില്‍ ഉദ്ധരിക്കേണ്ടി വരുമ്പോഴെല്ലാം തന്നെ ഗുരു നിത്യ വളരെ കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ ‘സല്ലല്ലാഹുവലൈവസല്ലം’ എന്ന് കൂടി പറയാറുള്ളതോര്‍ക്കുന്നു.ഒപ്പം പറയട്ടെ.ശ്രീ നാരായണ ഗുരുവാകട്ടെ പ്രവാചക തിരുമനസ്സിനെ മുത്തുനബിയെന്നെല്ലാതെ സംബോധന ചെയ്യുമായിരുന്നില്ല.ഒരിക്കലുമത് ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയായിരുന്നില്ളെന്ന എന്ന കാര്യം ഉറപ്പാണ്.എന്നാലിവിടെ മറ്റൊരു വിരോധാഭാസം നമ്മുടെ മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നു.സക്ഷാല്‍ ഗുരുവിനാല്‍ സ്ഥാപിക്കപ്പെട്ട എസ്.എന്‍.ഡി.പി.യോഗമാകട്ടെ ഹൈന്ദവ ഐക്യം ഒന്ന് മാത്രമാണ് കാലഘട്ടത്തിന്‍െറ ആവശ്യമെന്ന പരസ്യ നിലപാടെടുത്തിരിക്കുകയുമാണല്ളോ ഇപ്പോള്‍.ന്യൂനപക്ഷങ്ങളെ പരസ്യമായി അപമാനിക്കും വിധം സംഘ് പരിവാര്‍ ശക്തികള്‍ മുമ്പ് ഉയര്‍ത്തിയിരുന്നു മുദ്രാ വാക്യങ്ങള്‍ പൊതു വേദിയില്‍ ഇപ്പോഴെടുത്ത് പ്രയോഗിക്കുന്നവരാകട്ടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അനുയായി വൃന്ദങ്ങളും തന്നെ.പുരോഗമന പരമായ നിലപാടുകള്‍ സ്വീകരിക്കേണ്ട  ഈ സാമൂഹിക പ്രസ്ഥാനം തികച്ചും പിന്തിരിപ്പന്‍ സമീപനവുമായി  നിലകൊള്ളുമ്പോള്‍  നാരായണ ഗുരുകുലത്തിന്‍െറ സമീപനം തീര്‍ച്ചയായും വേറിട്ട് നില്‍ക്കുന്നു.ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ഗുരുദേവ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും വിധം യതിശിഷ്യരുടെ ഭാഗത്ത് നിന്നുമുണ്ടായ നീക്കത്തെ എല്ലാവരും സര്‍വാന്മനാ പിന്തുണക്കേണ്ടതുണ്ട്.

പറഞ്ഞ് വരുമ്പോള്‍ ഒന്ന് രണ്ട് ചെറിയ കാര്യങ്ങള്‍ കൂടി വിശദീകരിക്കേണ്ടതുണ്ടതായി വരും.സത്നാം സിങ്ങിന് കഴിഞ്ഞ കുറേ നാളുകളായി മാനസികാരോഗ്യ നിലയില്‍  മാറ്റമുണ്ടായതെന്ന് വീട്ടുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.മാനസികാസ്വസ്വസ്ഥ്യം ശമിച്ചുവെന്ന് പൊതുവെ വീട്ടുകാരും നാട്ടുകാരും കരുതി പോന്ന പലര്‍ക്കും നിരവധി പേര്‍ പങ്കെടുക്കുന്ന ശബ്ദമുഖരിതമായ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതോടെ ഉറങ്ങിക്കിടന്ന അസുഖം പൂര്‍വാധികം ശക്തിയോടെ തിരിച്ച് വരുന്നതായി മനോരോഗ ചികിത്സകര്‍ വിലയിരുത്തുന്നുണ്ട്.അങ്ങനെയെങ്കില്‍ തീര്‍ച്ചയായും സത്നാമിനും അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടാകുമെന്ന് ന്യായമായും സംശയിക്കുന്നതില്‍ തെറ്റില്ല.ശാസ്ത്രീയമായ ചികിത്സകള്‍ ഇത്രയേറെ പുരോഗമിക്കും മുമ്പ് മിക്കവാറുമിത്തരക്കാരെ സ്വാഭവികമായും പുനരധിവസിപ്പിക്കാറുള്ളത് സന്യാസാശ്രമങ്ങളിലൊക്കെ തന്നെയാണ്.അവരെ മനസ്സിലാക്കികൊണ്ട് മന$ശാസ്ത്രപരമായി സമീപിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയേണ്ടതുണ്ട്.ദൗര്‍ഭാഗ്യവശാല്‍ അമൃതാന്ദമയീ മഠത്തില്‍ അങ്ങനെയൊരു ശ്രമമൊട്ട് നടത്തിട്ടില്ളെന്ന്  മാത്രമല്ല ,വേലി തന്നെ വിളവ് തിന്ന സ്ഥിതിയായിരുന്നു സ്രഷ്ട്ടിക്കപ്പെട്ടതെന്ന കാര്യം പറയേണ്ടി വരുന്നു.സത്നാമിന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു.വിശ്വാസികള്‍  സ്തുതിക്കുന്ന അതേ ദൈവത്തിന്‍െറ സൃഷ്ടി തന്നെയമല്ളോ സത്നാമും.തന്നെയുമല്ല  അവരുടെ പ്രിയപ്പെട്ട ആത്മീയ വ്യക്തിത്വങ്ങള്‍ അരുമ സന്താനങ്ങളില്‍ പെടുത്തുന്നവരിലും ഒരാളായിരിക്കണമല്ളോ അവനും.ഇത്തരക്കാരായിട്ടുള്ള ഒട്ടനവധി പേര്‍ എന്നും തന്നെ ഇത് പോലുള്ളിടങ്ങളില്‍ എത്തിച്ചേരാറുണ്ട്.ഇത് മുന്‍ നിര്‍ത്തി  ആര്‍ക്കും പ്രശ്നമൊന്നുമില്ലാതെ അവരെ കൈകാര്യം ചെയ്യാനായിട്ടൊരു  സംവിധാനമൊരുക്കാന്‍ പ്രത്യേകിച്ചൊരു  ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല.എന്നിട്ടും അതിനൊന്നും തുനിയാതെ അവരെ വെറുതെ ‘കൈകാര്യം’ചെയ്യുന്ന രീതി ആര് തന്നെ സ്വീകരിച്ചാലും അശാസ്യമല്ല തന്നെ.കേരളത്തില്‍ ഏറ്റവുമൊടുവിലുണ്ടായ ദുരന്തത്തിന് വേദിയായത് ഹൈന്ദവ ആശ്രമം കേന്ദീകരിച്ചായിരുന്നുവെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് നാട്ടില്‍ ആരോരുമില്ലാത്ത ഒരു കൂട്ടം മനോരോഗികളാണ് ഇസ്ലാമിന്‍െറ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ അഗ്നി ബാധയില്‍ പൊള്ളലേറ്റ് മരിച്ചത്.സമൂഹത്തില്‍ ഇനിയങ്ങോട്ട് മാനസിക രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ ഒരു കാരണവശാലും കുറയാനുള്ള സാധ്യതയൊട്ട് കാണുന്നില്ല.അവരെക്കെല്ലാം സൗഖ്യം പകരേണ്ട ചുമതല മന$ശാസ്ത്രഞ്ജരേയും മനോരോഗ വിദഗ്ദരേയും ഏല്‍പ്പിക്കുക അസാധ്യം. തീര്‍ച്ചയായും തങ്ങള്‍ നടത്തി വരുന്നത് യഥാര്‍ത്ഥ ആത്മീയ കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ബാധ്യതയുണ്ട്.തങ്ങളളടെ വിശ്വാസ്യത തെളിയിക്കേണ്ടതിന്‍െറ ഉത്തരവാദിത്തവും അവര്‍ക്ക് തന്നെയാണ്.ഒരു പക്ഷെ എന്തുമേതും ഉല്‍പ്പന്നങ്ങളായി പരിഗണിക്കപ്പെടുന്ന ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ വൈവിധ്യവല്‍ക്കരണത്തിന്‍െറ സാധ്യതകള്‍ പരതുന്നതിനിടയില്‍  ഈ വിഷയവും പരിഗണിക്കപ്പെടാവുന്നതാണ്.ആയുര്‍ വേദത്തിന്‍െറ മറവില്‍ നടക്കുന്ന തട്ടിപ്പുകളെ തടയാന്‍ മസാജിങ്ങ് പാര്‍ലറുകര്‍ക്ക് ടുറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ സഹായത്തോടെ ചില ക്ളാസിഫിക്കേഷനുകള്‍ നല്‍കിയിരുന്നു.അഴിമതിയുടെ സാധ്യതയുള്ള പഴുതുകള്‍ പൂര്‍ണമായും അടച്ച് കൊണ്ടുള്ള സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനും കഴിയേണ്ടതുണ്ട്.ജനക്ഷേമമാണ് ഭരണകൂടങ്ങളുടെ മുഖ്യ കര്‍ത്തവ്യമെന്ന വസ്തുത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അങ്ങനെ പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തില്‍ നിന്ന് അത്രക്കങ്ങ് ഒഴിഞ്ഞുമാറാനും കഴിയില്ല.

സംഗീതഞ്ജനും മനോരോഗ വിദഗ്ദനുമായ ഡോ. എസ്.പി.രമേശിന്‍െറ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ഏറ്റുമാന്നൂര്‍ എം.എല്‍.എ സുരേഷ് കുറുപ്പ് പരേതനെക്കുറിച്ച് പറഞ്ഞ ഒരു കാര്യം ഇവിടെ പ്രസക്തമാകുന്നു.ഒരിക്കല്‍ ഡോക്ടറെ താന്‍ ചികിത്സിക്കുന്ന ഒരു രോഗി പരിശോധനാ വേളയില്‍ കുത്തി.അയാളുടെ കൈവശമുണ്ടായിരുന്ന മൂര്‍ച്ചയുള്ള ആയുധം  ഡോ.രമേശിന്‍െറ ഹൃദയത്തിലേക്കാണ് തുളഞ്ഞ് കയറിയത്.അദ്ദേഹത്തിന്‍െറ മനോധൈര്യം ഒന്ന് കൊണ്ട് മാത്രം യഥാസമയം ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞു.അക്ഷരാര്‍ത്ഥത്തില്‍ അത് ഡോക്ടറുടെ പുനര്‍ജന്മമായിരുന്നു.തന്നെ കുത്തി പരിക്കേല്‍പ്പിച്ച രോഗിയുടെ പേരില്‍ ഒരു കാരണവശാലും കേസ്സെടുക്കാന്‍ പാടില്ളെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു.അത്തരം  മനോരോഗികള്‍ അക്രമാസക്തരാകാറുണ്ടെന്നതിനാല്‍ അങ്ങനെ സംഭവിക്കുക സ്വാഭാവികമാണെന്ന് ഡോക്ടര്‍ വാദിച്ചു.എന്നാല്‍ ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ വെട്ടിലായത് അദ്ദേഹം തന്നെയെന്ന് സുരേഷ് കുറുപ്പ്  വിശദീകരിച്ചു.കാരണം മറ്റൊന്നുമായിരുന്നില്ല.കേസ് ഒഴിവാക്കിയതിനാല്‍ ആശുപത്രിയില്‍ കിടന്ന ദിവസങ്ങള്‍ക്ക് മെഡിക്കല്‍ അവധി ഡോക്ടര്‍ക്ക് നഷ്ട്ടപ്പെട്ടു.ഒരു പക്ഷെ ഡോക്ടര്‍ കാണിച്ച ഇത്തരമൊരു മാനുഷിക പരിഗണന മറ്റാര്‍ക്കും കണ്ടെന്ന് വരില്ല.ചുരുങ്ങിയ പക്ഷം മേല്‍പ്പറഞ്ഞ കാരുണ്യ കേന്ദങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നെങ്കിലും സമൂഹം അത് പ്രതീക്ഷിക്കുന്നുണ്ട്.അത് കൊണ്ടാണല്ളോ ഇന്നും അത്തരം കേന്ദ്രങ്ങളെ മലോകര്‍ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നത്.വൈകിയ വേളയിലെങ്കിലും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനമാവശ്യമാണ്. അവര്‍ സ്വീകരിക്കേണ്ട സമീപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതിന്‍െറ പ്രസക്തി അങ്ങിനെയാണ് പ്രകടമാകുന്നത്.

സ്റ്റോപ്പ് പ്രസ്സ്:ഈ കുറിപ്പ് എഴുതി ബ്ളോഗില്‍ പോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ അതാ ഒരു ഫോണ്‍കാള്‍.മറ്റാരുമായിരുന്നില്ല.മുസരീസില്‍ നിന്ന് ടീയെന്‍ ജോയ് ചേട്ടന്‍.ലാന്‍റ് ലൈനില്‍ നിന്നായതിനാല്‍ പെട്ടെന്ന് മനസ്സിലായില്ല.

ജോയ് ചേട്ടന്‍ വിളിച്ചത് മറ്റൊന്നിനുമായിരുന്നില്ല.സത്നാമിന്‍െറ കാര്യം പറയാന്‍.അത് അദ്ദേഹത്തെ എങ്ങനെ ബാധിച്ചു എന്നിടത്താണ് പരിണാമ ഗുപ്തി.നീണ്ട 22 വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരില്‍ നിന്ന് അവരുടെയെല്ലാം ആത്മസുഹൃത്തായ നാരായണന്‍ കുട്ടി സമാനമായ രീതിയില്‍ കൊല ചെയ്യപ്പെട്ടിരുന്നു.സത്യം പറഞ്ഞാല്‍ നാരായണന്‍ കുട്ടിയുടെ മരണത്തിന്‍െറ തനിയാവര്‍ത്തനമാകുന്നു സത്നാമിന്‍േറത്.നാരായണന്‍ കുട്ടി കഥയും കവിതയുമൊക്കെയെഴുതി ചിന്തിക്കുകയും സമൂഹത്തിന്‍െറ അവസ്ഥയില്‍ സങ്കടപ്പെടുകയും ചെയ്തിരുന്ന ഒരു പാവം മനുഷ്യന്‍.ആ നല്ല മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു.ഒടുവിലത് താളം തെറ്റുക തന്നെ ചെയ്തു. ശാന്തി തേടിയുള്ള അദ്ദേഹത്തിന്‍െറ യാത്ര അവസാനിച്ചത് അമൃതപുരിയിലായിരുന്നു.സത് നാമിനെ പോലെ നാരായണന്‍ കുട്ടിയും പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടു.ഒടുവില്‍ നാരായണന്‍ കുട്ടിയുടെ മൃതദേഹം മാണ് ജേഷ്ടനായ പ്രൊഫ:അരവിന്ദാക്ഷനാണ് തിരിച്ചറിഞ്ഞത്.പോലീസ് അന്വേഷണം നിഷ്ക്രിയമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്നത്തെ എം.എല്‍.എ വി.കെ.രാജന്‍െറ സഹായത്തോടെ മുഖ്യമന്ത്രിയായിരുന്ന ഈ.കെ.നായനാരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ക്രൈംബ്രാഞ്ച് അന്വേഷണം നേടിയെടുക്കുകയും ചെയ്തു.പക്ഷെ കാര്യമായൊരു തുമ്പൊന്നും ലഭിക്കുകയുണ്ടായില്ല.കാര്യങ്ങള്‍ വിസ്മൃതിയിലാണ്ട് കിടക്കവെയാണ് പൊടുന്നനെ സത്നാം വിഷയം ഉയര്‍ന്ന് വന്നത്.നാരായണന്‍ കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രൂപം കൊണ്ട അനുസ്മരണ സമിതി വീണ്ടും ഇപ്പോള്‍ സജീവമായിരിക്കുകയാണ്.സത്നാംസിങ്ങിന്‍െറ മരണമന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍െറ അന്വേഷണ പരിധിയില്‍ നാരായണന്‍ കുട്ടിയുടെ കേസ്സും ഉള്‍പ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.ആരോപണ വിധേയമായ ആശ്രമവും സാക്ഷികളും ഇപ്പോഴുമുള്ളതിനാല്‍ കേസിന്‍െറ കാര്യത്തിലെന്തെങ്കിലും ഗുണമുണ്ടാകാതിരിക്കില്ളെന്ന പ്രതീക്ഷയിലാണവര്‍.

ഒരു ടിപ്പണി കൂടി-(ലാന്‍റ് ലൈനില്‍ നിന്നും ജോയ് ചേട്ടന്‍ വിളിക്കാന്‍ കാരണമുണ്ടായിരുന്നു.വൈറല്‍ ഫീവര്‍ പിടിപെട്ടതിനെ തുടര്‍ന്ന് കക്ഷി സെല്‍ഫോണ്‍ ഉപയോഗം പാടെ നിര്‍ത്തിയിരിക്കയാണ്.ഫെയ്സ് ബുക്കും ഇല്ളെന്ന് പറഞ്ഞു.കുറച്ച് നാള്‍ മുമ്പ് കൊക്കാലയില്‍ കേരളീയത്തിന്‍െറ വെബ് എഡിഷന്‍ ഉദ്ഘാടനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ഇന്‍റര്‍നെറ്റ് മാധ്യമങ്ങളും സാമൂഹിക പ്രതി ബദ്ധതയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ താനൊരു നെറ്റിസണ്‍ ആണെന്ന് അഭിമാനപൂര്‍വം പറഞ്ഞ് കൊണ്ട് ഫെയ്സ് ബുക്കിലൂടെ താന്‍ ദിനേന സംവദിക്കുന്നവരുടെ എണ്ണവും അദ്ദേഹം വെളിപ്പെടുത്തി.നേരത്തെ സംസാരിച്ച കേരള പ്രസ്സ് അക്കാദമി ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രനും  ഇന്‍റര്‍നെറ്റ് മാധ്യമങ്ങളുടെ സാധ്യതകളിലാണ് കൂടുതല്‍ ഊന്നിയത്.എന്നാല്‍ അച്ചടി മാധ്യമങ്ങളെ തള്ളിപ്പറയാനുള്ള ധാര്‍മികാവകാശമില്ലാത്തതിനാലും നവ മാധ്യമങ്ങളുടെ പരിമിതികളെക്കുറിച്ച് അല്‍പ്പസ്വല്‍പ്പം ധാരണയുള്ളതിനാലും അതിന്‍െറ നല്ല വശങ്ങളെ അംഗീകരിച്ചു കൊണ്ട് ദോഷ വശങ്ങളെ പ്രതിപാദിക്കാന്‍ ഈ ലേഖകന്‍ തയ്യാറായി.എന്നാലും അതിന്‍െറ ഗുണ വശങ്ങളെ തള്ളിപ്പറഞ്ഞതുമില്ല.ആശയപ്രചരണത്തിനായി അതെത്ര മാത്രം പ്രയോജനപ്പെടുത്താനാകുമോ അതിന്‍െറ സാധ്യത പൂര്‍ണമായും ചൂഷണം ചെയ്യേണ്ടതുണ്ട്.ഇവിടെ അതിനുള്ള ശ്രമമാണിവിടെ പരീക്ഷിക്കുന്നത്.)

വി.ആര്‍.രാജ മോഹന്‍

ജനാധിപത്യം മഹാസംഭവം: എന്നിട്ട് നമ്മള്‍ എന്ത് ചെയ്യുന്നു?

വലിയ വിശദീകരണത്തിനൊന്നും പോകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആദ്യമേ പറയട്ടെ, ഈ ലേഖനത്തിന്‍്റെ തല വാചകം ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ ഈ ലേഖകന്‍ ധന്യനായി!.

സ്കൂള്‍ വിദ്യാര്‍ത്ഥി മുതല്‍ ഗവേഷണകാരന്‍ വരെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തോട് ജനാധിപ ത്യത്തെക്കുറിച്ച് ഒന്നു ചോദിച്ചു നോക്കൂ. ഒരുസംശയുംവേണ്ട എബ്രഹാംലിങ്കന്‍്റെ പ്രസിദ്ധായ പഴയ ഉദ്ധരണി പുറത്തെടുക്കും. ഒരുപക്ഷേ ചര്‍വ്വിതചര്‍വ്വണംപോലെ ഇത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് നമുക്ക് അറംപറ്റിയതുപോലെയായി.

അടിയന്തിരാവസ്ഥയുടെ കരാളഹസ്തത്തില്‍പ്പെട്ട ജനാധിപത്യം പിച്ചിച്ചീന്തപ്പെട്ടുവെന്ന് നാമെല്ലാവരും കോറസ്സ് കണക്കെ ഇന്നും വിലപിക്കുന്നുണ്ട്. എന്നാല്‍ ഈ ജനാധിപത്യത്തെ പരിപോഷിപ്പിച്ച നാം എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കൂ, അല്ളെങ്കില്‍ വേണ്ട കരിഞ്ഞു പോകാതിരിക്കാന്‍ ഒരിറ്റ് വെള്ളം ഒഴിച്ചുകൊടുത്തിട്ടാണ് പറയുന്നതെങ്കില്‍ അല്പമെങ്കിലും കാര്യ മുണ്ടായിരുന്നു. Read more…

സാമൂഹ്യ നീതിക്കായുള്ള മാധ്യമപ്രവര്‍ത്തനം

കാല്‍നൂറ്റാണ്ട് മുമ്പത്തെ കാര്യമാണ്. കോണ്‍ഗ്രസ്സിലെ പ്രതിച്ഛായ ചര്‍ച്ച പൊടിപൊടിയ്ക്കും കാലം. ‘ദയവുചെയ്ത് വായനക്കാര്‍ ചിരിക്കരുത്’ എന്നായിരുന്നു മലയാളത്തിലെ പ്രശസ്ത പത്രത്തിലെ വാര്‍ത്ത തുടങ്ങുന്നത്. മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഇന്‍ട്രോ പാഠ്യവിഷയമായത് സ്വാഭാവികം. ‘സാമൂഹ്യ നീതിക്കായുള്ള മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ലേഖനത്തിന്‍്റെ കാര്യത്തിലും ഇത്തരം ഒരഭ്യര്‍ത്ഥനയ്ക്ക് പ്രസക്തിയുണ്ട്.  Read more…